കായിക പരിശീലകര്‍ക്ക് അവസരം
- Posted on April 26, 2023
- News
- By Goutham Krishna
- 186 Views
തിരുവനന്തപുരം: കായിക യുവജന കാര്യാലയത്തിനു കിഴീല്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കൂന്നംകുളം തൃശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിക്കുന്നു. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍, ബോക്‌സിങ്, എന്നീ കായിക ഇനങ്ങളില്‍ ഹെഡ് കോച്ച്, കോച്ച്, അസിസ്റ്റന്‍ഡ് കോച്ച്, ട്രെയ്‌നര്‍, മെന്റര്‍ കം ട്രെയ്‌നര്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് ട്രെയ്‌നര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും സ്‌പോര്‍ട്‌സ് ട്രെയ്‌നിങ്ങില്‍ ഡിപ്ലോമ കരസ്ഥമാക്കിയവര്‍ക്കും സര്‍ട്ടിഫിക്കെറ്റ് ഇന്‍ സ്‌പോര്‍ട്‌സ് ട്രെയ്‌നിങ്, ബിപിഎഡ്, എംപിഎഡ് തതുല്യ വിദ്യാസ യോഗ്യതയും ബന്ധപ്പെട്ട കായിക ഇനത്തില്‍ മതിയായ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും dsya.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷാ ഫോം ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ്, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം- 695033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയക്കാവുന്നതാണ്. 2023 മെയ് ആറിന് വൈകിട്ട് അഞ്ചു മണിക്കു മുന്‍പ് ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. വിശദ വിവരങ്ങള്‍ക്ക്- 0471 2326644
സ്വന്തം ലേഖകൻ.