വയനാട് മരവിച്ചു, മരണ സംഖ്യ ഉയരുന്നു, ഇരകളായി പാവപ്പെട്ടവരും നിസ്സഹായരും
- Posted on July 31, 2024
- News
- By Arpana S Prasad
- 158 Views
മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. സൈന്യത്തിന് പിന്തുണ നല്‍കി സന്നദ്ധപ്രവര്‍ത്തകരും കൂടെയുണ്ട്.
സി.ഡി. സുനീഷ്
വയനാട് ദുരന്തത്തിലെ മരണ സംഖ്യ ഓരോ നിമിഷവും ഉയരുകയാണ്,
ഈ റിപ്പോർട്ട് എഴുതുമ്പോൾ അനൗദ്യാധീക കണക്ക് പ്രകാരം 156 എണ്ണം, മരണ സംഖ്യയുടെ ഗ്രാഫ് ഉയരുക തന്നെ ചെയ്യും.
ഉരുൾപൊട്ടൽ നടന്ന ചൂരൽമലയിൽ ആറ് മണിയോടെ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം.
4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും. അഗ്നിശമനസേനയുടെ തെരച്ചിൽ 7 മണിയോടെ ആരംഭിച്ചു. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. സൈന്യത്തിന് പിന്തുണ നല്‍കി സന്നദ്ധപ്രവര്‍ത്തകരും കൂടെയുണ്ട്.
151 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ 98 പേരെ കാണാനില്ലെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ പറയുന്നത്. 20 മണിക്കൂർ നീണ്ട രക്ഷാദൗത്യം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ദുരിതബാധിതർക്കായി 8 ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് ക്യാംപുകളിൽ കഴിയുന്നത്
നേരത്തെ ദുരന്തഭൂമിയായ വയനാട്ടിലേക്ക് എത്തുമെന്ന് അറിയിച്ച രാഹുൽ ഗാന്ധി പിന്നീട് എത്താനാകില്ലെന്ന് അറിയിച്ചു. രാഹുൽ തന്നെയാണ് ഞാനും പ്രിയങ്കയും വയനാട്ടിലേക്ക് എത്തില്ലെന്ന് ട്വീറ്റിൽ അറിയിച്ചത്. കാലാവസ്ഥ മോശമായത് കാരണം യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചുവെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.

