ആട്ടത്തിൽ തുടക്കമിട്ട് രാജ്യാന്തര ചലച്ചിത്രമേള

ഒരു സ്ത്രീയും പന്ത്രണ്ട് പുരുഷന്മാരും അടങ്ങുന്ന അരങ്ങെന്ന നാടക സംഘത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം

54-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമാ പ്രേമികള്‍ക്ക് മികച്ച ചലച്ചിത്രാനുഭവം പകർന്നു നല്‍കുന്ന  ഇന്ത്യന്‍ പനോരമ വിഭാഗത്തിന് ഇന്നലെ മലയാള സിനിമ ആട്ടത്തോടെ തുടക്കമായി. ഒരു വ്യക്തിയും ഒരു സംഘവും തമ്മില്‍ ചില അസുഖകരമായ സാഹചര്യങ്ങളില്‍ സംഭവിക്കുന്ന ചലനാത്മകമായ സംവേദനത്തെ പ്രമേയമാക്കുന്നതാണ് ആനന്ദ് ഏകര്‍ഷിയുടെ സംവിധാന സംരംഭമായ ആട്ടം. 

വിനയ് ഫോര്‍ട്ട്, സരിന്‍ ഷിഹാബ് ജോഡികള്‍ അടക്കമുള്ള അഭിനേതാക്കള്‍ അഭിനയിച്ച 140 മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമ ഏകര്‍ഷിയാണ് സംവിധാനം ചെയ്തിട്ടുള്ളത്. സിനിമയുടെ ഇതിവൃത്തത്തെക്കുറിച്ച് പറയുമ്പോള്‍, ഒരു വ്യക്തിയും ഗ്രൂപ്പും തമ്മിലുള്ള വികസിച്ചുകൊണ്ടിരിക്കുന്ന ചലനാത്മകതയാണ് ഇത് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. '

ഇത് ക്ഷുഭിതരായ 12 പുരുഷന്മാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടല്ല രൂപപ്പെടുത്തിയത്, മറിച്ച് ഇത് സ്വാഭാവികമായി വളര്‍ന്നു വരുന്ന തലത്തിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്. എന്നാല്‍ സിനിമ എന്ന രീതിയിലുള്ള  താരതമ്യപ്പെടുത്തല്‍ ഒരു ബഹുമതിയായാണ് കാണുന്നത്. ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് മഹാമാരിക്കാലത്ത് സുഹൃത്തുക്കളുമൊത്തുള്ള ഒരു യാത്രയിലെ സാധാരണ സംഭാഷണത്തിനിടെയാണ് സിനിമയുടെ ആശയം ഉടലെടുത്തതെന്ന്, സിനിമ എങ്ങനെ വിഭാവനം ചെയ്തു എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.

20 വര്‍ഷത്തെ തന്റെ നാടക സുഹൃത്തുക്കളോടൊപ്പം ഒരു യാത്രയിലായിരുന്നപ്പോള്‍ 'ഞങ്ങളുടെ സൗഹൃദത്തെയും കൂട്ടായ്മയെയും കലയെയും ഏതെങ്കിലും തരത്തില്‍ പ്രതിനിധീകരിക്കണമെന്ന തീരുമാനത്തോടെയാണ് ഒരു സിനിമ ചെയ്യുക എന്ന തീരുമാനത്തിലെത്തിയത് എന്ന്  പ്രധാന നടനായ വിനയ് ഫോര്‍ട്ട് പറഞ്ഞു.   ഗ്രൂപ്പിലെ ഏറ്റവും സർഗ്ഗാത്മകവും നല്ല  വായനാശീലവുമുളള ആനന്ദിന്റെ മേല്‍ അതിന്റെ ഉത്തരവാദിത്തം വന്നു ചേര്‍ന്നു. ആ ആശയം ഒടുവില്‍ ആട്ടം എന്ന സിനിമയായി രൂപപ്പെട്ടു. ഒരു സ്ത്രീയും പന്ത്രണ്ട് പുരുഷന്മാരും അടങ്ങുന്ന അരങ്ങെന്ന നാടക സംഘത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം. ആട്ടം രാജ്യാന്തര ചിത്ര മേളയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചലചിത്രമായി മാറി.

സി.ഡി. സുനീഷ്

Author
No Image
Journalist

Dency Dominic

No description...

You May Also Like