നാക്ക് ഗ്രേഡിങ്ങിൽ എ പ്ലസ് നേടിയ പഴശ്ശിരാജ കോളേജിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആദരിച്ചു
- Posted on February 11, 2023
- News
- By Goutham Krishna
- 265 Views

കൊച്ചി : കുടിയേറ്റ മേഖലയായ വയനാട് ജില്ലയിലെ ആദ്യകാല കലാലയമാണ് പഴശ്ശിരാജ കോളേജ്. നാക്ക് ഗ്രേഡിങ്ങിൽ എ പ്ലസ് നേടിയ വയനാട് ജില്ലയിലെ ഏക വിദ്യാഭ്യാസ സ്ഥാപനമായി പുൽപ്പള്ളി പഴശ്ശി രാജാ കോളേജിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആദരിച്ചു. എക്സലെൻഷ്യ 23 എന്ന പേരിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് കൊച്ചി രാജഗിരിയിൽ സംഘടിപ്പിച്ച പ്രോഗാമിലാണ് ആദരം നൽകിയത്. കൊച്ചിയിൽ നടന്ന എക്സലെൻഷ്യ 23 ൽ നാക്ക് ചെയർമാൻ ഭൂഷൻ പട്ടവർദ്ധൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു എന്നിവരിൽ നിന്ന് പഴശ്ശി രാജാ കോളേജ് പ്രിൻസിപ്പൽ : അബ്ദുൽബാരി കെ. കെ,ഐ ക്യു എ സി കോഡിനേറ്റർ: ജോഷി മാത്യു എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.