ക്യാൻസർ ചികിത്സയിൽ കീമോ ചെയ്യുമ്പോൾ മുടി നഷ്ടപ്പെടുന്നവർക്ക് വിഗ്ഗ് നിർമ്മിക്കുന്നവർക്കായി കേശദാനവുമായി സോഷ്യൽ സർവ്വിസ് ഓർഗനൈസേഷൻ
- Posted on January 31, 2023
- News
- By Goutham Krishna
- 257 Views

സൗജന്യ കേശദാനത്തിന് താൽപ്പര്യമുള്ളവർക്കായി ഫെബ്രുവരി 26-ന് മീനങ്ങാടിയിൽ മെഗാ കേശദാന ക്യാമ്പ് നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആനി മേരി ഫൗണ്ടേഷനും തൃശൂർ അമല മെഡിക്കൽ കോളേജുമായി ചേർന്നാണ് സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മെഗാ കേശദാന ക്യാമ്പ് നടത്തുന്നത്. കുറഞ്ഞത് 30 സെൻ്റീമീറ്റർ മുടിയെങ്കിലും ദാനം ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. 9847291128 , 9745408 234 എന്നീ നമ്പറുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യാമെന്ന് സംഘാടകർ പറഞ്ഞു.
മുടി നീട്ടി വളർത്തുന്ന യുവതലമുറക്ക് മാതൃകയായി മീനങ്ങാടി സ്വദേശി ഇ.പി. പ്രണവ് 12 ഇഞ്ച് മുടി വാർത്താ സമ്മേളനത്തിനിടെ ദാനം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷമായി മുടി നീട്ടി വളർത്തുന്നയാളാണ് പ്രണവ് . സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ സെക്രട്ടറി പ്രകാശ് പ്രാസ്കോ, ക്യാമ്പ് കോഡിനേറ്റർ കെ.സി. സജിത എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.