കരുതലായി ഐ.സി. ഐ .സി .ഐ. ഫൗണ്ടേഷൻ്റെ സോളാർ പാനൽ
- Posted on March 14, 2023
- News
- By Goutham Krishna
- 319 Views
കോളിയാടി (സുൽത്താൻ ബത്തേരി): വയനാട്ടിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സോളാർ പാനലുകളിൽ നിന്നും വൈദ്യുതി വിളക്കുകൾ പ്രകാശം ചൊരിയും. സംസ്ഥാനത്തെ ആലപ്പുഴ ,തൃശൂർ ,വയനാട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സോളാർ പാനൽ പദ്ധതി നടപ്പിലാക്കുന്നത്. ഐ.സി. ഐ. സി.ഐ ഫൗണ്ടേഷൻ്റെ പ്രവർത്തനം 2008ൽ തുടങ്ങി. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന സമൂഹങ്ങൾക്ക് കരുതലായി ഫൗണ്ടേഷൻ പ്രവർത്തനം തുടങ്ങിയത്. പരിസ്ഥിതി സംരംക്ഷണത്തിൻ്റെ പ്രാധാന്യം കൂടി കണക്കിലെടുത്താണ് പ്രവർത്തന പദ്ധതികൾ ഫൗണ്ടേഷൻ്റെ സോളാർ പാനൽ പദ്ധതി ,കേരളത്തിൽ 61 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കി .
വയനാട് ജില്ലയിലെ സോളാർ പാനൽ സ്കൂളുകളിലേക്ക് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം കോളിയാടി മാർ ബേസിൽ സ്കൂളിൽ നടന്നു. നെന്മേനി പഞ്ചായത്ത് പ്രസിഡൻ്റ് ഷീല പുഞ്ചവയൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രൊജക്ട് മാനേജർ സജിത്ത് .വി .എസ് പദ്ധതി വിശദീകരണം നടത്തി. ബത്തേരി രൂപതാ വികാരി ജനറൽ ,ഫാ: ഡോക്ടർ ജേക്കബ്ബ് ഓലിക്കൽ ആമുഖ സന്ദേശം നൽകി.രൂപത കോപ്പറേറ്റ് മാനേജർ ഫാദർ ജോൺ തളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി. ഐ. സി.ഐ .റീട്ടേയിൽ റീജണൽ മേധാവി പ്രദീപ് ബാലകൃഷ്ണൻ മുഖ്യ സന്ദേശം നൽകി.
വാർഡ് മെമ്പർ ഷാജി പാടിപറമ്പ് ,സുൽത്താൻ ബത്തേരി ഉപജില്ല എ.ഇ.ഒ.അബ്രഹാം വി.ടി ,പി.ടി.എ പ്രസിഡൻ്റ് റോബിൻസ് ആട്ടുപാറയിൽ ,ചേകാടി സ്കൂൾ പ്രധാന അദ്ധ്യാപകൻ ബിജു. എം. എസ്, പൂമല ജി.എൽ.പി. സ്കൂൾ പ്രധാന അദ്ധ്യാപിക ഷീബ ,കല്ലിങ്കര ജി.യു.പി. സ്കൂൾ പ്രധാന അദ്ധ്യാപകൻ ബാബു.പി.വി. മീനങ്ങാടി ജി.എൽ.പി. സ്കൂൾ പ്രധാന അദ്ധ്യാപകൻ ഷിനോജ് മാത്യൂ , ഹാൻജിത്ത്, ഐ.സി.ഐ .സി.ഐ ബാങ്ക് , നിതിൻ ബത്തേരി ബ്രാഞ്ച് മാനേജർ എന്നിവർ ആശംസകൾ നേർന്നു. കോളിയാടി മാർ ബസേലിയോസ് സ്കൂൾ പ്രധാന അദ്ധ്യാപിക ഷേർളി മോൾ സ്വാഗതവും ,ഐ.സി. ഐ. സി. ഐ .ഫൗണ്ടേഷൻ ഡവലപ്മെൻ്റ് ഓഫീസർ മിഥുൻ മോഹൻ നന്ദിയും പറഞ്ഞു.
സ്വന്തം ലേഖകൻ