യൂണിഫോമില്‍ ഇനിമുതൽ റീല്‍ വേണ്ട…
- Posted on July 08, 2025
- News
- By Goutham prakash
- 62 Views

സി.ഡി.സുനീഷ്
തിരുവനന്തപുരം: യൂണിഫോമിലുള്ള ഫോട്ടോകള്‍ വ്യക്തിഗത സമൂഹ്യ മാധ്യമ പ്രൊഫൈലുകളില്‍ ഉപയോഗിക്കരുതെന്ന് കേരള സായുധ വനിതാ പോലീസ് ബറ്റാലിയന്‍ കമാന്‍ന്ററിന്റെ ഉത്തരവ്. യൂണിഫോമില്‍ റീല്‍ എടുക്കരുതെന്ന ഉത്തരവ് ലംഘിക്കപ്പെട്ടാതായ കണ്ടെത്തലിനെ തുടര്‍ന്നാണ് വീണ്ടും ഉത്തരവിറക്കിയത്.
യൂണിഫോമിലുള്ള ഫോട്ടോകള്‍ വ്യക്തിഗത സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ഉപയോഗിക്കരുത്. സാമൂഹിക മാധ്യമ നിയന്ത്രണം പാലിക്കുമെന്ന് സത്യവാങ്മൂലം നല്‍കണം. ലംഘിക്കപ്പെട്ടാല്‍ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.