ജലവിമാനത്തിന്റെ പരീക്ഷണ പറക്കൽ കേരള ഹൈഡ്രോഗ്രാഫിക്ക് സർവ്വേ വിങ്ങിന്റെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയം.

സീപ്ളയിൻ പരീക്ഷണ പറക്കൽ വിജയം കേരള ഹൈഡ്രോഗ്രഫാക്ക് സർവ്വേ വകുപ്പിലെ ടെക്നിക്കൽ വിങ്ങിന്റെ പ്രവർത്തനം വിജയം കൂടിയാണന്ന് മന്ത്രി വി എൻ വാസവൻ പത്രകുറിപ്പിൽ പറഞ്ഞു. 

സി.ഡി. സുനീഷ് 

തിരുവനന്തപുരം : സീപ്ളയിൻ പരീക്ഷണ പറക്കൽ വിജയം കേരള ഹൈഡ്രോഗ്രഫാക്ക് സർവ്വേ വകുപ്പിലെ ടെക്നിക്കൽ വിങ്ങിന്റെ പ്രവർത്തനം വിജയം കൂടിയാണന്ന് മന്ത്രി വി എൻ വാസവൻ പത്രകുറിപ്പിൽ പറഞ്ഞു. 

ജലവിമാനം പറക്കുവാൻ യോഗ്യമായ ജലാശങ്ങൾ പരിശോധിച്ച്  റിപ്പോർട്ട് തയാറാക്കി നൽകിയത് തുറമുഖ വകുപ്പിനു കീഴിലുള്ള ഈ വിഭാഗമാണ്. ഇത് ഉപയോഗിച്ചാണ് ജലവിമാനത്തിന്റെ സുരക്ഷിത ലാന്റിങ്ങ് സാധ്യമായത്.  ട്രയിൽ നടത്തിയ ബോൾഗാട്ടിയിലെ  മെറീന സ്രിപ്പ് (ലാൻഡിംഗ് ഏരിയ) ആഴവും അടിത്തട്ടിയിൽ ഒരു അപകട വസ്തുക്കളും ഇല്ലാ എന്ന് ക്യാപ്റ്റന് മനസ്സിലാകുന്ന തരത്തിൽ ഹൈഡ്രോഗ്രാഫിക് ചാർട്ട് 5 ദിവസം മുൻപ് തന്നെ ഇവർ  തയാറാക്കി നൽകിയരുന്നു.  മികച്ച രീതിയിൽ അത് തയാറാക്കാൻ നമ്മുടെ ടീമിന്  കഴിഞ്ഞതിനാലാണ് സുഗമവും സുരക്ഷതവുമായി ലാൻഡ് ചെയ്തത് .ഇതേ രീതിയിലും മാട്ടുപ്പെട്ടി ഡാമിലും 4 ദിവസം മുൻപ് തന്നെ സർവേ നടത്തി ഒരു  തടസവുമില്ലാ എന്ന് ഡിജിറ്റൽ  ചാർട്ട് കൈമാറി.

എക്കോ സൗണ്ടർ, കറണ്ട് മീറ്റർ, സൈഡ് സ്‌കാൻ സോണാർ, ഡിഫറെൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം, ഹൈപാക്ക് സോഫ്‌റ്റ്വെയർ, വെള്ളത്തിനടിയിൽ ഉപയോഗിക്കാൻ കഴിയുന്ന ക്യാമറകൾ, ഉപഗ്രഹങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് ഇതിനുവേണ്ടിയുള്ള പരിശോധനകൾ നടത്തിയത്. 

കേരളത്തിന്റെ വികസനത്തിന് നമ്മുടെ കടലിനെയും കായലും മുഴുവൻ ജലാശയങ്ങളെയും പ്രയോജനപെടുത്താൻ ഇതുപോലെ  ഡിജിറ്റൽ ഭൂപടം തയാറാക്കിയിരിക്കുകയാണ്  സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ്. വെബ് അധിഷ്ഠിത സോഫ്‌റ്റ്വെയർ, 'ജലനേത്ര'യിലൂടെയാണ് സംസ്ഥാനത്തെ ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപട നിർമാണം. കേരളത്തിലെ 590 കിലോമീറ്റർ കടൽത്തീരവും 12 നോട്ടിക്കൽ മൈൽ വരെയുള്ള ഉൾക്കടൽ, കേരളത്തിലെ നദികൾ, കായൽ, പുഴകൾ, അണക്കെട്ടുകൾ, റിസർവോയർ, പാറക്കൂട്ടങ്ങൾ, ഉൾനാടൻ ജലാശയങ്ങൾ, ചെറു അരുവികൾ, കുളങ്ങൾ ഉൾപ്പെടെയുള്ള ഒട്ടുമിക്ക ജലാശയങ്ങളുടെയും ഡിജിറ്റൽ ഭൂപടം ആണ് ജലനേത്രയിലൂടെ തയാറാവുന്നത്.

ഈ പദ്ധതിയിലൂടെ ജലാശയങ്ങളുടെ അടിത്തട്ടിന്റെ ഘടന, സസ്യ ജന്തുജാലങ്ങൾ, മണ്ണിന്റെ ഘടന, ആഴം, അടിയൊഴുക്ക്, വേലിയേറ്റം, വേലിയിറക്കം, ഓരോ കാലത്തും ഉണ്ടാകുന്ന തീരത്തിന്റെ മാറ്റങ്ങൾ, അപകടമേഖല, തിരയുടെ ശക്തി, തരംഗദൈർഘ്യം, മലിനീകരണം, തീരശോഷണം എന്നിവ സംബന്ധിച്ച വിവരങ്ങൾ, റിസർവോയറുകളിലും അണക്കെട്ടുകളിലും ഉണ്ടാകുന്ന മണ്ണടിയൽ, നാവിഗേഷന് ആവശ്യമായ സുരക്ഷ പാതകൾ എന്നിവ മനസിലാക്കാൻ സാധിക്കുമെന്നും മന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി.


Author
Citizen Journalist

Goutham prakash

No description...

You May Also Like