വിദേശതൊഴില്‍ അംഗീകൃത ഏജന്‍സികള്‍ വഴി മാത്രം.

തട്ടിപ്പുകള്‍ക്കെതിരെ നമുക്കൊരുമിക്കാം ജാഗ്രത പാലിക്കാം. തൊഴില്‍ തട്ടിപ്പുകല്‍ക്കെതിരെ നോര്‍ക്ക ശുഭയാത്രയില്‍ പരാതിപ്പെടാം…


വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻസ് , കേരളാ പോലീസ്, നോര്‍ക്ക റൂട്ട്സ്,  എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന   പദ്ധതിയാണ് ഓപ്പറേഷന്‍ ശുഭയാത്ര. 


വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെയുളള പരാതികള്‍ തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് (POE) ഓഫീസുകളില്‍ അറിയിക്കാവുന്നതാണ്.


അല്ലെങ്കില്‍ www.emigrate.gov.in ഇ-മൈഗ്രേറ്റ് പോര്‍ട്ടലിലൂടെയോ spnri.pol@kerala.gov.in,  dyspnri.pol@kerala.gov.in  എന്നീ ഇ മെയിലുകള്‍ വഴിയോ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 0471-2721547 ബന്ധപ്പെട്ടോ ഓപ്പറേഷന്‍ ശുഭയാത്രയിലും അറിയിക്കാം.

Author
Citizen Journalist

Goutham prakash

No description...

You May Also Like