കാനഡയിൽ എല്ലാവരും കൗതുകപൂർവ്വം നോക്കുന്ന ഒരു മലയാളി പെൺകുട്ടി

കിഴക്കമ്പലം മണ്ണിൽ എം. പി സജി മോന്റെയും മിനിയുടെയും ഏകമകളാണ് സൗമ്യ

2019 ഓഗസ്റ്റിലാണ് ന്യൂട്രീഷ്യൻ &  ഫുഡ് സർവീസ് മാനേജ്മെന്റ് പഠിക്കാൻ സൗമ്യ സജി കാനഡയിൽ എത്തുന്നത്. പഠനകാലത്ത് സൗമ്യ താമസിച്ചിരുന്ന കേംബ്രിഡ്ജിൽ നിന്നും ബസിൽ യാത്ര ചെയ്താണ് കോളേജിലേക്ക് പോയിരുന്നത്. ഈ സമയം സ്ത്രീകൾ കാനഡയിൽ വലിയ വാഹനം ഓടിക്കുന്നതിനെ കുറിച്ച് ഡ്രൈവറോട് ചോദിച്ച് മനസ്സിലാക്കുക പതിവായിരുന്നു. ഇതോടൊപ്പം കാനഡയിലെ ട്രക്ക് ഡ്രൈവിംങ്ങിനെക്കുറിച്ച് മലയാളി കൂട്ടായ്മയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

ഈ വിവര പ്രകാരം ഉത്തരേന്ത്യയിൽ നിന്നുള്ള പുരുഷന്മാരാണ് കാനഡയിൽ ട്രക്ക് ഡ്രൈവർമാരായി ഏറിയപങ്കും ഉള്ളതെന്ന് മനസ്സിലായി. പിന്നീടങ്ങോട്ട് സൗമ്യയ്ക്ക് ട്രക്ക് ഡ്രൈവർ ആകണമെന്ന അതിയായ ആഗ്രഹവും തുടങ്ങി. എന്നാൽ തന്റെ ആഗ്രഹത്തിന് കഷ്ടപ്പെട്ട് പഠനത്തിന് കാനഡയിൽ അയച്ച മാതാപിതാക്കളുടെ സാമ്പത്തികം തികയില്ലായിരുന്നു.

സൗമ്യയുടെ സാമ്പത്തിക പരാധീനതകൾ അറിഞ്ഞ മലയാളി കൂട്ടായ്മയും, സുഹൃത്തുക്കളും ട്രക്ക് ഡ്രൈവിംഗ് ഉള്ള തുക നൽകി സഹായിച്ചു. ഇതിനോടൊപ്പം   സൗമ്യ പാർട്ട് ടൈം ജോലിയും, പഠനവും, ട്രക്ക് ഡ്രൈവിംങ്ങും ഒന്നിച്ചുകൊണ്ടുപോകാൻ തുടങ്ങി. താൻ ആഗ്രഹിച്ച  ട്രക്ക്  ഡ്രൈവിംഗ്  പഠനം പൂർത്തീകരിച്ചപ്പോൾ, കാനഡയിലെ മഞ്ഞുവീഴ്ച്ചയുള്ള വഴിയിലൂടെ  60- ടൺ  ലോഡുമായി ഇപ്പോൾ ട്രാക്ക് ഓടിക്കുന്ന ആദ്യ മലയാളി പെൺകുട്ടിയാണ് സൗമ്യ സജി എന്ന 24കാരി.

സൗമ്യ ഓടിക്കുന്ന ട്രക്ക് ട്രെയിലറിന്റെ നീളം - 52 അടിയും, ട്രാക്ടറിനന്റെ നീളം 15 - അടിയും, 22 ടയറുമുള്ളതുമാണ്. ഇപ്പോൾ കാനഡയിൽ 13 മണിക്കൂർ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന സൗമ്യ  കിഴക്കമ്പലം മണ്ണിൽ എം. പി സജിമോന്റെയും മിനിയുടെയും ഏകമകളാണ്. ഈ ഭീമൻ വാഹനവുമായി കാനഡയിലൂടെ  ചങ്കുറപ്പോടെ സൗമ്യ പോകുമ്പോൾ, എല്ലാവരും ഈ മലയാളി പെൺകുട്ടിയെ കൗതുകപൂർവ്വം നോക്കുന്നു.

ചായ വിറ്റ് ലോകം ചുറ്റിയ വിജയൻ ഇനിയില്ല

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like