ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി ഹൈക്കോടതി.
- Posted on November 15, 2025
- News
- By Goutham prakash
- 15 Views
ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി ഹൈക്കോടതി. സിനിമയില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയ ശേഷം സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാം എന്നാണ് കോടതി പറഞ്ഞത്. ധ്വജ പ്രണാമത്തിലെ 'ധ്വജ' മ്യൂട്ട് ചെയ്യണമെന്നും മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സെന്‍സര്‍ ബോര്‍ഡ് തീരുമാനവും ഹൈക്കോടതി അംഗീകരിച്ചില്ല. രണ്ടു ദിവസത്തിനകം സെന്‍സര്‍ ബോര്‍ഡിനു വീണ്ടും അപേക്ഷ നല്‍കുമെന്ന് സിനിമയുടെ സംവിധായകന്‍ റഫീഖ് വീര പറഞ്ഞു. 14 ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്നാണ് വിധി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ചിത്രം റിലീസ് ചെയ്യുമെന്നും റഫീഖ് വീര പറഞ്ഞു. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, സംഘം കാവലുണ്ട്, ധ്വജപ്രണാമം തുടങ്ങിയ വാക്കുകളും ഒഴിവാക്കുന്നത് ഉള്‍പ്പെടെ 15 കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നത്.
