തീര സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ജെട്ടി വിഴിഞ്ഞം തുറമുഖത്ത്.*

സി.ഡി. സുനീഷ്.


തീരദേശ സുരക്ഷാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള പ്രത്യേക ജെട്ടി കേരളത്തിലെ വിഴിഞ്ഞം തുറമുഖത്ത് ഐസിജി ഉദ്ഘാടനം ചെയ്തു




 ഇന്ത്യൻ തീര സംരക്ഷണ സേന (ഐസിജി) ഡയറക്ടർ ജനറൽ പരമേഷ് ശിവമണി 2025 ജൂൺ 07 ന് കേരളത്തിലെ വിഴിഞ്ഞം തുറമുഖത്ത് ഐസിജിയുടെ പുതിയ സമർപ്പിത ജെട്ടി ഉദ്ഘാടനം ചെയ്തു. 76.7 മീറ്റർ ദൈർഘ്യമുള്ള അത്യാധുനിക ബെർത്ത് തീരസംരക്ഷണസേനയുടെ കപ്പലുകളുടെ വേഗത്തിലുള്ള വിന്യാസത്തിനും അവയുടെ തിരിച്ചുവരവിനും സഹായകമാകും. തീരദേശ നിരീക്ഷണം, തിരച്ചിലും രക്ഷാപ്രവർത്തനവും, കള്ളക്കടത്ത് തടയൽ, മത്സ്യബന്ധന മേഖലയുടെ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഇത് വഴിയൊരുക്കും . പ്രധാന അന്താരാഷ്ട്ര കപ്പൽ പാതകളിൽ നിന്ന് കേവലം 10 നോട്ടിക്കൽ മൈൽ അകലെയും വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് ആഴക്കടൽ തുറമുഖത്തോട് ചേർന്നും തന്ത്രപരമായ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ ജെട്ടി ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശം സുരക്ഷിതമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


 


പുതിയ കേന്ദ്രത്തിന്റെ തന്ത്രപരമായ പ്രാധാന്യം ഡിജി പരമേഷ് ശിവമണി പ്രത്യേകം പരാമർശിച്ചു. തീരദേശ സുരക്ഷാഘടന ശക്തിപ്പെടുത്തുന്നതിലും മേഖലയിൽ ദ്രുതഗതിയിലുള്ള പ്രതികരണ ശേഷി ഉറപ്പാക്കുന്നതിലും ഒരു പ്രധാന ചുവടുവയ്പ്പാണ് പുതിയ കേന്ദ്രം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഐസിജി മേഖല (പടിഞ്ഞാറൻ) കമാൻഡർ ഇൻസ്‌പെക്ടർ ജനറൽ ഭിഷം ശർമ്മ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്, കേരള ഗവണ്മെന്റ്, കേരള മാരിടൈം ബോർഡ്, സംസ്ഥാന പോലീസ്, തുറമുഖ അതോറിറ്റികൾ, ഇന്ത്യൻ കരസേന, അദാനി പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്, ഫിഷറീസ് വകുപ്പ് എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like