അതിരാണിപ്പാടത്തു വിസ്മയമായി മൺചിത്രം വിരിഞ്ഞു ,കലോത്സവ സംസ്കാരീക പരിപാടികൾക്കും തുടക്കമായി

കോഴിക്കോട്: മലബാറിൻ്റെ ചിത്രകലാ സംസ്കാരീമുദ്രകൾ പതിപ്പിച്ച് കലോത്സവ നഗരി നിറവായി വിരിഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ അതിരാണിപ്പാടത്ത് ജില്ലയിലെ ചിത്രകലാ അധ്യാപകർ ചേർന്നൊരുക്കിയ മൺചിത്രം കാണികൾക്ക് നിറവായി നിറഞ്ഞ് നിൽക്കുന്നത്. 61 മീറ്റർ നീളമുണ്ട് മൺചിത്രത്തിന്. കോഴിക്കോട് ജില്ലയിലെ 61 വിദ്യാലയങ്ങളിൽ നിന്നും, ഒപ്പം ഗുരു ചേമഞ്ചേരി, എം.പി വീരേന്ദ്രകുമാർ, സി എച്ച് മുഹമ്മദ്‌ കോയ എന്നിവരുടെ സ്‌മൃതിയിടങ്ങളിൽ നിന്നും ശേഖരിച്ച മണ്ണുമുപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. കേരളത്തിന്റെ പ്രൗഢോജ്വലമായ കലോത്സവചരിത്രമാണ് ചിത്രകലാ അധ്യാപകരുടെ നേതൃത്വത്തിൽ ക്യാൻവാസിൽ വിരിഞ്ഞത്. 57 കലോത്സവ ഇനങ്ങളും കോഴിക്കോടിനു മറക്കാനാകാത്ത വ്യക്തിത്വങ്ങളും ചിത്രങ്ങളിൽ നിറഞ്ഞു നിന്നു. സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സായാഹ്ന പരിപാടികൾക്ക് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ തുടക്കമായി. പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജാതിഭേദമന്യേ എല്ലാവരെയും ഒരുമിച്ചുനിർത്തുന്ന ഉത്സവമാണ് കലോത്സവങ്ങൾ. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കുന്നതിൽ കലോത്സവങ്ങൾ മുഖ്യപങ്കുവഹിക്കുന്നുണ്ടെന്നും ആരോഗ്യപരമായ മത്സരങ്ങൾ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. നർത്തകി റിയ രമേശിന്റെ ചണ്ഡാലഭിക്ഷുകി നൃത്താവിഷ്കാരവും റാസ ബീഗത്തിന്റെ ഗസലും വേദിയിൽ അരങ്ങേറി. ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർ മുഖ്യതിഥികളായി. മുൻ എംഎൽഎയും സംസ്കാരിക കമ്മറ്റി ചെയർമാനുമായ എ പ്രദീപ്കുമാർ അധ്യക്ഷനായി. കമ്മറ്റി കൺവീനർ എം എ സാജിദ്, വടയക്കണ്ടി നാരായണൻ എന്നിവർ സംസാരിച്ചു. സാംസ്കാരിക സന്ധ്യ ആറിന് സമാപിക്കും. മലബാറിൻ്റെ എല്ലാ കൈയ്യൊപ്പുകളും ചാർത്തി കൗമാര കലാ മാമാങ്കം രണ്ടാം നാൾ മുന്നേറുകയാണ്.



Author
Citizen Journalist

Goutham Krishna

No description...

You May Also Like