സംസ്ഥാന ഇൻ്റർ ഐ.ടി.ഐ കായികമേളയ്ക്ക് കുന്നംകുളത്ത് തുടക്കമായി
- Posted on June 21, 2025
- News
- By Goutham prakash
- 268 Views

സ്വന്തം ലേഖകൻ.
മൂന്ന് ദിവസത്തെ സംസ്ഥാന ഇൻ്റർ ഐ.ടി.ഐ കായിക മേളക്ക് കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ തുടക്കമായി. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ കായികോത്സവം ഉദ്ഘാടനം ചെയ്തു. എ.സി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ.എം വിജയൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ജൂൺ 22 നാണ് മേള സമാപിക്കുന്നത്.
കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, കേരള ഇൻ്റസ്ട്രിയിൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെൻ്റ് ജോയിൻ്റ് ഡയറക്ടർമാരായ വാസുദേവൻ പി, ഷമ്മി ബക്കർ, ഇൻ്റർ ഐടിഐ ചെയർമാൻ ജിനേഷ് പോൾ, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ സുധാ ശങ്കർ, കേരള ഇൻ്റസ്ട്രിയിൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെൻ്റ് ഇൻസ്പെക്ടർ ആനി സ്റ്റെല്ല ഐസക്ക്, ചാലക്കുടി ഐടിഐ പ്രിൻസിപ്പാൾ സൗജ എം എ, മാള ഐടിഐ പ്രിൻസിപ്പാൾ സെബാസ്റ്റിൻ പി എ, ഗവ.ചാലക്കുടി ഐടിഐ വൈസ് പ്രിൻസിപ്പാൾ രാജേഷ് വി ചന്ദ്രൻ, കെ.എസ്.ഐ.ടി സ്റ്റാഫ് അഡ്വൈസർ അലക്സ് പാപ്പച്ചൻ,സംഘാടക സമിതി ജനറൽ കൺവീനർ അനസ് ജോസഫ്, ഇൻ്റർ ഐടിഐ ജനറൽ സെക്രട്ടറി അതുൽ രവി തുടങ്ങിയവർ സംസാരിച്ചു.