ആയുര്‍വേദ ബിരുദം നേടിയ ഉസ്‌ബെക്കിസ്ഥാന്‍ പൗരന്‍ മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു.

തിരുവനന്തപുരം:  തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ നിന്ന് ബിഎഎംഎസ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ആദ്യ വിദേശ പൗരനായ ഡോണിയര്‍ അസിമൊവ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ച് സന്തോഷം പങ്കുവച്ചു.  ഇന്ത്യാ ഗവണ്‍മെന്റിന്റെ ആയുഷ് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരമാണ് ഉസ്‌ബെക്കിസ്ഥാന്‍ പൗരനായ ഡോണിയര്‍ അസിമൊവ് പഠനം നടത്തിയത്.  ആയുര്‍വേദത്തിന്റെ പ്രശസ്തി ലോകത്തിന്റെ മറ്റുഭാഗങ്ങളിലെത്തിക്കാന്‍ ആയുര്‍വേദ കോളേജിലെ പഠനം സഹായകരമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.

സ്വന്തം ലേഖകൻ .

Author
Citizen Journalist

Goutham Krishna

No description...

You May Also Like