തളർച്ചയിലും വീഴാതെ അവർ പോരാടി, ഭിന്നശേഷി മക്കളുടെ സ്പെഷൽ ഒളിമ്പിക്സ് ശ്രദ്ധേയമായി.

തങ്ങളുടേതല്ലാത്ത കാരണത്താൽ ഭിന്ന ശേഷിക്കാരായ മക്കൾക്കായി നടത്തിയ സ്പെഷൽ ഒളിമ്പിക്സ്‌ സവിശേഷ ശ്രദ്ധ നേടി. ശരീരം തളർന്നവരെങ്കിലും മനസ്സ് തളരാതെ അവർ ഓരോ മത്സരങ്ങളിലും വാശിയോടെ പോരാടി, ചിലരെല്ലാം സ്ഥാനങ്ങൾ കരസ്ഥമാക്കിയെങ്കിലും എല്ലാവരും തന്നെ പരിമിതികളെ എല്ലാം അതിജീവിച്ച് മനസ്സുറപ്പോടെയാണ് പോരാടിയത്.


ഈ മക്കൾക്ക് ഇതൊരു മരുന്ന് പോലെയാണ് അവരുടെ വേദനകൾ മറക്കാൻ ഉള്ള ഉൾ കരുത്ത്, മക്കളുടെ രക്ഷിതാക്കൾ പറഞ്ഞു.



ഉൾച്ചേർക്കലിന്റെ മഹാസന്ദേശം ഉയർത്തി സ്പെഷ്യൽ ഒളിമ്പിക്സിന് ഊഷ്മളമായ തുടക്കമായത്.



 ആദ്യദിനത്തിൽ 274 മത്സരങ്ങളിൽ 1500-ലധികം സ്പെഷ്യൽ കായികതാരങ്ങൾ മാറ്റുരച്ചു.


കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് പതാക ഉയർത്തിയതോടെ മൂന്നുദിവസത്തെ സ്പെഷ്യൽ ഒളിമ്പിക്സിന് കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കമായി. തുടർന്നുചേർന്ന ലളിതമായ ഉദ്ഘാടനയോഗത്തിൽ സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് - കേരള പ്രസിഡന്റ് ഡോ. എൻ. കെ. ജയരാജ്‌ അദ്ധ്യക്ഷനായി. മേയർ ഉദ്ഘാടനസന്ദേശം നല്കി. സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് – കേരള ഏരിയ ഡയറക്ടർ ഫാ. റോയി കണ്ണാഞ്ചിറ അനുഗ്രഹപ്രഭാഷണം ചെയ്തു.


സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമായി എത്തിയ 4698 സ്പെഷ്യൽ കായികതാരങ്ങളും അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും പങ്കെടുത്ത യോഗത്തിന് ഏരിയ ഡയറക്ടർ സി. റാണി ജോ സ്പെഷ്യൽ ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നേരത്തേ നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടനസമ്മേളനം സംസ്ഥാന, ദേശീയ ദുഃഖാചരണങ്ങളുടെ സാഹചര്യത്തിൽ ഒഴിവാക്കിയിരുന്നു.


ആദ്യദിവസം 50 മീറ്റർ അസിസ്റ്റഡ് വാക്ക്, 100 മീറ്റർ അസിസ്റ്റഡ് വാക്ക്, 50 മീ. വീർ ചെയർ റേസ്, 25 മീറ്റർ നടത്തം, സോഫ്റ്റ് ബോൾ ഏറ് എന്നിവയടക്കം  274 മത്സരങ്ങൾ നടന്നു. ശാരീരിക, ബൗദ്ധികവെല്ലുവിളികളുടെ തോതനുസരിച്ച് ലോവർ എബിലിറ്റി, ഹയർ എബിലിറ്റി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി ആയിരുന്നു മത്സരങ്ങൾ. ഓരോ വിഭാഗത്തിലും 8-11, 12-15, 16-21, 22-29, 30-ഉം മുകളിലും എന്നിങ്ങനെ അഞ്ചു പ്രായഗ്രൂപ്പുകളും ഉണ്ടായിരുന്നു.


ആദ്യദിവസം വൈകിട്ടു നടന്ന കായികതാരങ്ങളുടെ മാർച്ച് പാസ്റ്റിൽ എസ്സിഇആർടി മുൻ ഡയറക്ടർ പ്രൊഫ. ജെ. പ്രസാദ് സല്യൂട്ട് സ്വീകരിച്ചു. കായികതാരങ്ങൾ നയിച്ച ദീപശിഖാപ്രയാണത്തിനു പിന്നിൽ പതിനാലു ജില്ലകളുടെയും ബാനറുകൾക്കു പിന്നിൽ അതതു ജില്ലയിൽനിന്നുള്ള കായികതാരങ്ങളും അദ്ധ്യാപകരും രക്ഷിതാക്കളും അണിനിരന്നു. സവിശേഷമായ വേഷവിധാനങ്ങളണിഞ്ഞ് അതതു ജില്ലകളിൽനിന്നുള്ള കലാരൂപങ്ങളുമായാണു പങ്കാളികൾ എത്തിയിരുന്നത്. അവയുടെ അവതരണങ്ങൾ മാർച്ച് പാസ്റ്റിനെ വർണ്ണോജ്ജ്വലമാക്കി.


കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ഉമേഷ്, കോഴിക്കോട് മെഡിക്കൽ കോളെജ് സൂപ്രണ്ട് ഡോ. ശ്രീജയൻ, അസോസിയേഷൻ ഓഫ് ഇന്റലക്ച്വലി ഡിസേബിൾഡ് (AID) ചെയർമാൻ ഫാ. റോയ് വടക്കയിൽ, കോഴിക്കോട് മെഡി. കോളെജ് എസ്എച്ഛ്ഒ പി. കെ. ജിജേഷ്, പേരന്റ്സ് അസോസിയേഷൻ ഓഫ് ഇന്റലക്ച്വലി ഡിസേബിൾഡ് (PAID) സംസ്ഥാനപ്രസിഡന്റ് കെ. എം. ജോർജ്ജ്, എയിഡ് ലീഡേഴ്സ് പ്രതിനിധി സുശീല, എഎസ്ഡബ്ലിയുഎഎസ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനസെക്രട്ടറി ഷിബു, എസ്എസ്ഇയു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് തങ്കമണി, പരിവാർ പേരന്റ്സ് അസോസിയേഷൻ സംസ്ഥാനസെക്രട്ടറി സിക്കന്തർ തുടങ്ങിയവർ സല്യൂട്ട് സ്വീകരിച്ചു.



സ്പെഷ്യൽ ഒളിമ്പിക്സ് ഒന്നാം ദിവസം: പ്രധാന മത്സരഫലങ്ങൾ


ആദ്യദിവസം 274 മത്സരങ്ങൾ നടന്നു. ശ്രദ്ധേയമായ ഇനങ്ങൾ 50 മീറ്റർ അസിസ്റ്റഡ് വാക്ക്, 100 മീറ്റർ അസിസ്റ്റഡ് വാക്ക്, 50 മീ. വീർ ചെയർ റേസ്, 25 മീറ്റർ നടത്തം, സോഫ്റ്റ് ബോൾ ഏറ് എന്നിവ ആയിരുന്നു. ശാരീരിക, ബൗദ്ധികവെല്ലുവിളികളുടെ തോതനുസരിച്ച് ലോവർ എബിലിറ്റി, ഹയർ എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 8-11, 12-15, 16-21, 22-29, 30-ഉം മുകളിലും എന്നിങ്ങനെ അഞ്ചു പ്രായഗ്രൂപ്പുകളിൽ ആയിരുന്നു മത്സരങ്ങൾ. ആദ്യദിവസത്തെ പ്രധാന മത്സരഫലങ്ങൾ:


സോഫ്റ്റ്‌ ബോൾ ത്രോയിൽ 8-11 വിഭാഗത്തിൽ കോഴിക്കോട് ആശകിരൺ സ്കൂളിലെ വിദ്യാർത്ഥി സി പി മുഹമ്മദ്‌ ഷാൻ 8.82 മീറ്റർ എറിഞ്ഞ് ഒന്നാം സ്ഥാനം നേടി. ഇതേ സ്കൂളിലെ സനു അശ്റിൻ 4.29 മീറ്റർ എറിഞ്ഞു രണ്ടാം സ്ഥാനത്തെത്തി.


ഇതേ ഇനത്തിൽ പാലക്കാട്‌ എഡിഡബ്ലിയുഎച്ഛ് സ്കൂളിലെ ലാഫിസ് അഹമ്മദ്‌ ടി. ഒന്നാം സ്ഥാനവും (7.36 മീ.)  കോഴിക്കോട് നെസ്റ്റ് സ്പെഷ്യൽ സ്കൂളിലെ നിവിൻ ബാല (0.49 മീ.) രണ്ടാം സ്ഥാനവും നേടി. മറ്റൊരു മത്സരത്തിൽ മലപ്പുറം പി. ബാലകൃഷ്ണൻ മാസ്റ്റേഴ്സ് മെമ്മോറിയൽ സ്പെഷ്യൽ സ്കൂളിലെ എ. ദേവാനന്ദ്  എ (8.1) ഒന്നാം സ്ഥാനവും കോഴിക്കോട് റഹ്മാനിയ സ്കൂളിലെ മുഹമ്മദ് മഹീറലി പി പി (7.24) രണ്ടാംസ്ഥാനവും കരസ്ഥമാക്കി.


50 മീറ്റർ വീൽ ചെയർ റേസിൽ  മലപ്പുറം മാ ദിൻ സ്കൂളിൽ മുഹമ്മദ് ഷിഫിൻ എം വി 2:27:50 മിനുട്ടിൽ ഒന്നാമാതായി ഫിനിഷ് ചെയ്തു. മലപ്പുറം കെവിഎം സ്പെഷ്യൽ സ്കൂളിലെ മുഹമ്മദ് അമീൻ റഷീദ് 03:44:09 മിനുട്ടിൽ രണ്ടാമതെത്തി.


30 വയസ്സിന് മുകളിലുള്ളവരുടെ 50  മീറ്റർ വീൽ ചെയർ റേസിൽ കോഴിക്കോട് കാരുണ്യതീരം സ്കൂളിലെ അഫ്സൽ ഈ എം  02:03:00 മിനുട്ടിൽ ഒന്നാമതായി ഫിനിഷ് ചെയ്തു. മലപ്പുറം പ്രതീക്ഷ ബഡ്‌സ് സ്കൂളിലെ റിയാസുദ്ധീൻ വി. 02:23:20 മിനുട്ടിൽ രണ്ടാമനായി.


16-21 വയസ്സുള്ള  പെൺകുട്ടികളുടെ 100 മീറ്റർ  ഓട്ടമത്സരത്തിൽ പാലക്കാട്‌ മറൈൻ  സർവീസ് സൊസൈറ്റി ജ്യോതിനിലയത്തിലെ പൂജ എം വി 00:18.45   മിനുട്ടിൽ ഒന്നാമതെത്തി. കെടിവൈഎം ആശാഭവൻ സ്കൂളിലെ അപർണ ഗിരീഷ് 00:19.31 മിനുട്ടിൽ രണ്ടാമതും.


16-21 വയസ്സുള്ള ആൺകുട്ടികളുടെ 100 മീറ്റർ  ഓട്ടമത്സരത്തിൽ ആലപ്പുഴ ടിഐഎംയുസി സ്കൂളിലെ അരുൺ എസ് എസ് 00:14.50  മിനുട്ടിൽ ഒന്നാമതായി ഫിനിഷ് ചെയ്തു. തൊട്ടുപിന്നാലെ 00: 15.51  മിനുട്ടിൽ ഓടിയെത്തിയ മലപ്പുറം പ്രതീക്ഷ ബഡ്‌സ് സ്കൂളിലെ മുഹമ്മദ്‌ സവാദ് കെ പിയ്ക്കാണു രണ്ടാം സ്ഥാനം.


16-21 വയസ്സുള്ള ആൺകുട്ടികളുടെ വിഭാഗത്തിലെ മറ്റൊരു 100 മീറ്റർ ഓട്ടമത്സരത്തിൽ  കോട്ടയം ആശാഭവൻ സ്കൂളിലെ കിഷോർ മുനിരാജ്  00:13.93  മിനുട്ടിൽ ഒന്നാമതും കോട്ടയം ആശാനിലയം സ്കൂളിലെ ആന്റണി വർഗീസ് 00:16.31   മിനുട്ടിൽ രണ്ടാമതും എത്തി. ഇതേ ഇനത്തിൽ വയനാട് എമ്മാസ് വില്ല സ്കൂളിലെ അമൽ രാജ് 00:13.59 മിനുട്ടിൽ  ഒന്നാമതെത്തി. വയനാട് നിർമ്മൽജ്യോതിയിലെ മുഹമ്മദ്‌ ഹിഷാം 00: 13.86  മിനുട്ടിൽ രണ്ടാമതും.


16-21  വയസ്സുള്ള പെൺകുട്ടികളുടെ മറ്റൊരു 100 മീറ്റർ ഓട്ടമത്സരത്തിൽ  കണ്ണൂർ മരിയൻ സെന്റർ സ്കൂളിലെ ആദിത്യ എം 00:15.85 മിനുട്ടിൽ ഒന്നാം സ്ഥാനവും കോട്ടയം സ്നേഹാരം സ്കൂളിലെ ജോസ്മിൻ ജോസ് 00:19.31 മിനുട്ടിൽ രണ്ടാം സ്ഥാനവും നേടി. 12 - 15 വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ കോഴിക്കോട് ഹെൽത്ത്‌ കെയർ സൊസൈറ്റി സ്കൂൾ പൂനൂരിലെ മുഹമ്മദ്‌ നിഹാൽ എം പി  00:17.89 മിനുട്ടിൽ ഒന്നാമതായി ഫിനിഷ് ചെയ്തു. കണ്ണൂർ സാൻ ജോർജിയ സ്പെഷ്യൽ സ്കൂളിലെ ആൽബിൻ ജോർജിനാണ് (00:18.83 മിനുട്ട്) രണ്ടാം സ്ഥാനം.


22-29  വയസ്സുള്ള ആൺകുട്ടികളുടെ 50 മീറ്റർ വീൽ ചെയർ റേസിൽ തൃശ്ശൂർ സ്വാശ്രയ സ്കൂളിലെ റിസ്വാൻ വി എ 00:58.68 മിനുട്ടിൽ ഒന്നാമതായി ഫിനിഷ് ചെയ്തു. കോഴിക്കോട് കാരുണ്യതീരം സ്കൂളിലെ മുഹമ്മദ്‌ ഷാഫി 01:17.78 മിനുട്ടിൽ രണ്ടാമതെത്തി. 16-21 വയസ്സുള്ള ആൺകുട്ടികളുടെ 50 മീറ്റർ വീൽ ചെയർ റേസിൽ  മലപ്പുറം വി കെ എം സ്കൂളിലെ മുഹമ്മദ്‌ സിനാൻ വി ഒന്നാമനായി - 00:28.37  മിനുട്ട്. കോഴിക്കോട് ആശാകിരൺ സ്കൂളിലെ മുഹമ്മദ് ഫസൽ രണ്ടാമനായി - 00:47.78 മിനുട്ട്.


12-15 വയസ്സുള്ള പെൺകുട്ടികളുടെ 50 മീറ്റർ വീൽ ചെയർ റേസിൽ  മലപ്പുറം വി കെ എം സ്കൂളിലെ നിദ ഫാത്തിമ 01: 14.66 മിനുട്ടിൽ ഫിനിഷ് ചെയ്തു. 9 -12 വയസ്സുള്ള ആൺ കുട്ടികളുടെ സോഫ്റ്റ്‌ ബോൾ ത്രോയിൽ മലപ്പുറം മോഡൽ ലാബ് സ്കൂളിലെ    സയിദ് അലി കെ 12.5900 മിനുട്ടിൽ ഒന്നാമത്തെത്തി. മലപ്പുറം ഗവ:ലാബ്സ്കൂളിലെ മുഹമ്മദ്‌ നിഷാൽ പി യ്ക്കാണ് (11.1500 മിനുട്ട്) രണ്ടാം സ്ഥാനം.


9-11 വയസുള്ള ആൺ കുട്ടികളുടെ സോഫ്റ്റ്‌ ബോൾ ത്രോയിൽ പാലക്കാട്‌ ഫെയ്ത്ത് ഇന്ത്യ സി ബി ആർ സെന്ററിലെ മുഹമ്മദ്‌ സിനാൻ VT 5.2000 മീറ്ററിൽ ഒന്നും ആലപ്പുഴ ഇൻഫെന്റ് ജീസസിലെ അനുപാഷ് 3.2100 മീറ്ററിൽ എറിഞ്ഞു രണ്ടും സ്ഥാനങ്ങൾ നേടി.


9-12 വയസുള്ള ആൺകുട്ടികളുടെ സോഫ്റ്റ്ബോൾ ത്രോയിൽ കോഴിക്കോട് സ്നേഹമഹൽ സ്കൂളിലെ മുഹമ്മദ്‌ റബീഹ് കെ പി 6.8700 മീറ്ററിൽ എറിഞ്ഞ് ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം കാരുണ്യ റെസിഡൻഷൽ സ്കൂളിലെ അൽത്താഫ് എ എയ്ക്കാണു രണ്ടാം സ്ഥാാം. ദൂരം 6.1500 മീറ്റർ.


9-11വയസുള്ള ആൺ കുട്ടികളുടെ സോഫ്റ്റ്‌ബോൾ ത്രോയിൽ കണ്ണൂർ സെന്റ് ജോർജിയ സ്കൂളിലെ അക്ഷയ് സുനീഷ് 2.1800 മീറ്ററിൽ എറിഞ്ഞ് ഒന്നാമനായി. കോഴിക്കോട് ഇക്രാ തണൽ ഏർലി ഇന്റർവെഷൻ സെന്ററിലെ നബീനാണു രണ്ടാം സമ്മാനം - 1.7100 മീറ്റർ.


17-22 വയസുള്ള ആൺ കുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ നിർമ്മൽ ജ്യോതി സ്കൂളിലെ ജി ജോ ജോർജ് 00.13.22 മിനിറ്റിൽ ഒന്നാം സ്ഥാനത്തും തൃശൂർ സ്നേഹാദീപ്തി സ്കൂളിലെ ജോയിൽ ജോജു 00.14.29 മിനിറ്റിൽ രണ്ടാം സ്ഥാനത്തും എത്തി. 17-22 വയസുള്ള ആൺ കുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ നിർമൽ ജ്യോതി സ്കൂളിലെ ഡയസ് വി.സി 00.13.34 മിനിറ്റിൽ ഒന്നാമതെത്തി. വയനാട് നിർമ്മൽ ജ്യോതി സ്കൂളിലെ റിയാസ് എൻ. എ 00.13.63 മിനിറ്റിൽ രണ്ടാമതും.


9-11 വയസുള്ള ആൺ കുട്ടികളുടെ സോഫ്റ്റ്‌ ബോൾ ത്രോയിൽ കോഴിക്കോട് അഭയം സ്കൂളിലെ മുഹമ്മദ് അമനാണ് ഒന്നാം സമ്മാനം - 4.7000 മീറ്ററാണ് മുഹമ്മദ് അമൻ എറിഞ്ഞത്. 4.4500 മീറ്റർ എറിഞ്ഞ തിരുവനന്തപുരം കാരുണ്യ സ്കൂളിലെ അഭിൻ വി. വിയ്ക്കാണു രണ്ടാം സമ്മാനം.


17-22 വയസുള്ള ആൺ കുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ വയനാട് നിർമ്മൽ ജ്യോതി സ്കൂളിലെ ജോയെൽ ബൈജു 00.13.73 മിനിറ്റിൽ ഒന്നാമതും വയനാട്  കൃപാലയ സ്കൂളിലെ നോയൽ ബൈജു 00.15.00  മിനിറ്റിൽ രണ്ടാമതുമായി ഓടിയെത്തി. 16-22 വയസുള്ള ആൺ കുട്ടി കളുടെ നൂറ് മീറ്റർ ഓട്ടത്തിൽ വയനാട് കൃപാലയ സ്കൂളിലെ അജിത് ടി. ടി 00.13.59 മിനിറ്റിൽ ഒന്നാമതെത്തി. ജെ ഡി ടി ഇസ്ലാം സ്കൂളിലെ മുഹമ്മദ് സിനാൻ കെ. പി ആണു രണ്ടാമൻ. സമയം 00:15.09 മിനിറ്റ്.


17-20 വയസുള്ള ആൺ കുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ  ബിരികുളം സവിസ്നേഹലായ സ്പെഷ്യൽ സ്കൂളിലെ അഭിജിത്ത് കെ.ഡി 00:14.30 മിനിറ്റിൽ ഒന്നാമതെത്തി. മലപ്പുറം വളവന്നൂർ എം എ മൂപ്പൻ സ്കൂളിലെ ജിൽഷാദ് 00:14.50 മിനിറ്റിൽ രണ്ടാനായി. 16-22  വയസ്സുള്ള ആൺ കുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ കോഴിക്കോട് റഹ്‌മാനിയ സ്കൂളിലെ മുഹമ്മദ്‌ സിനാൻ വി. പി 00:14.39 മിനിറ്റിൽ ഒന്നാമാതും കോട്ടയം പൊൻകുന്നം ആശ നിലയം സ്കൂളിലെ ആദിത്യൻ കെ. ബി 00:15.07 മിനിറ്റിൽ രണ്ടാമതും ഫിനിഷ് ചെയ്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like