ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാക്കാൻ നിലയ്ക്കൽ മുതൽ പമ്പ വരെ ഡക്ട് കേബിൾ സ്ഥാപിക്കും
- Posted on December 17, 2024
- News
- By Goutham prakash
- 204 Views
ദേവസ്വം ബോർഡ് സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക്
ടെമ്പിൾ സോഫ്റ്റ്‌വെയർ തയാറാക്കും
തിരുവിതാംകൂർ ദേവസ്വം ബോർഡ്
രൂപീകരിച്ചതിന്റെ പ്ലാറ്റിനം ജൂബിലി
വർഷത്തോടനുബന്ധിച്ച് അടുത്തവർഷം
സമ്പൂർണ്ണഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന്
ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്
വ്യക്തമാക്കി.
നിലവിൽ ഇന്റർനെറ്റ്
കവറേജ് വേണ്ടത്ര ലഭ്യമല്ലാത്തതാണ്
ശബരിമലയിലെ പ്രശ്നം. ബ്രോഡ്ബാന്റ്
കണക്ഷൻ ലഭ്യമാക്കാൻ ബോർഡ്
നിലയ്ക്കൽമുതൽ പമ്പ വരെ ഡക്ട് ഫൈബർ
ഒപ്റ്റിക് കേബിൾ സ്ഥാപിക്കും.
ഡക്ട് യാഥാർഥ്യമായാൽ ശബരിമലയിൽ
ഇന്റർനെറ്റ്
ബ്രോഡ്ബാന്റ് പൂർണ്ണ തോതിൽ
ലഭ്യമാക്കാമെന്ന് ബി എസ് എൻ എൽ
ഉൾപ്പെടെ ഇൻറർനെറ്റ് സേവനദാതാക്കളായ
കമ്പനികൾഅറിയിച്ചിട്ടുണ്ട്.
നിലവിൽ മണ്ഡലമകര വിളക്ക് മഹോത്സവ
സമയത്താണ്
ശബരിമലയിൽ ഇന്റർനെറ്റ് ലഭ്യമാകുന്നത്.
ബ്രോഡ്ബാൻഡ് വന്നാൽ 365 ദിവസവും
ഇൻറർനെറ്റ് ലഭ്യമാകും പ്രസിഡണ്ട്
വ്യക്തമാക്കി.
സമ്പൂർണ ഡിജിറ്റലൈസേഷൻ
ബോർഡ് പ്രവർത്തനം സമ്പൂർണമായി
ഡിജിറ്റിലൈസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ
അടുത്ത വർഷം തുടങ്ങും.
ഇതിനായി
കേരള പോലീസിന്റെ
സൈബർ ഉപദേശകനായ ഡോ. വിനോദ്
ഭട്ടതിരിയെ ചീഫ് അഡ്വൈസർ ആയി
നിയമിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ റവന്യൂ, ചെലവ് വിഭാഗമാണ്
ഡിജിറ്റിലൈസ് ചെയ്യുക.
തുടർന്ന് ഇ-ഗവേണൻസ് നടപ്പാക്കും. പ്രൈസ്
സോഫ്റ്റ്‌വെയർ, ഇ-ടെൻഡർ, ഇ-ബില്ലിംഗ്
മുതലായവയും നടപ്പാക്കും. ഇതോടെബോർഡ്
ഭരണത്തിൽ വേഗത വർദ്ധിക്കുകയും കൂടുതൽ
സുതാര്യത കൈവരികയും വരുമാന ചോർച്ച
ഇല്ലാതാവുകയും ചെയ്യും. ഇത് ബോർഡിനെ
വരുമാന വർധനയിലേക്ക് നയിക്കും.
ഡിജിറ്റലൈസേഷന്റെ ഭാഗമായി
നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററുമായി
(എൻഐസി) സഹകരിച്ച്
തിരുവിതാംകൂർ ദേവസ്വം ബോർഡ് ടെമ്പിൾ
സോഫ്റ്റ്‌വെയർ തയാറാക്കുന്നതായും
പ്രസിഡന്റ് അറിയിച്ചു.
"ബോർഡിന് കീഴിലെ 1252 ക്ഷേത്രങ്ങളിൽ
ടെമ്പിൾ സോഫ്റ്റ്‌വെയർ നിലവിൽവരും.
ഇതിനുള്ള ധാരണാപത്രംഎൻഐസിയുമായി
ഡിസംബർ 20ന് ഒപ്പിടും,"പ്രസിഡണ്ട്
കൂട്ടിച്ചേർത്തു.
അടുത്തവർഷം മുതൽ ശബരിമല
തീർത്ഥാടനത്തിലൂം ഇത് പ്രതിഫലിക്കും.
തമിഴ്നാട്ടിലെ 45,000 ത്തോളം ക്ഷേത്രങ്ങളുടെ
ടെമ്പിൾ സോഫ്റ്റ്‌വെയർ തയാറാക്കിയത്
എൻഐസി ആണ്.
