വൺ വീക്ക് വൺ ലാബ് പരിപാടിയുടെ കർട്ടൺ റൈസർ നടന്നു

  • Posted on March 01, 2023
  • News
  • By Fazna
  • 133 Views

തിരുവനന്തപുരം: ദേശീയ ശാസ്ത്രദിനത്തിന്‍റെ ഭാഗമായി എന്‍ഐഐഎസ്ടി കാമ്പസില്‍ നടന്ന ചടങ്ങില്‍ വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ കര്‍ട്ടന്‍ റൈസര്‍ ഐഐടി കാണ്‍പൂര്‍ ചെയര്‍ പ്രൊഫസര്‍ പ്രൊഫ.വിനോദ്കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. അധ്യാപനത്തിലും ഗവേഷണത്തിലും നൂതനത്വം സ്വീകരിക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിനോദ്കുമാര്‍ സിങ് പറഞ്ഞു. സുസ്ഥിരവികസനം സാധ്യമാകണമെങ്കില്‍ സാങ്കേതികവിദ്യയില്‍ ഉപയോഗിക്കുന്ന ശാസ്ത്രത്തില്‍ കൂടുതല്‍ ശക്തരാകണം. ശാസ്ത്ര-സാങ്കേതിക രംഗത്തെ മികവില്‍ സദ്ഭരണം, അടിസ്ഥാന സൗകര്യങ്ങള്‍, മാനേജ്മെന്‍റ്, നേതൃത്വം തുടങ്ങിയവ വളരെ പ്രധാനമാണ്. ഈ മേഖലകള്‍ ശക്തിപ്പെടുത്തിയാല്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ. സി.അനന്തരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ച കര്‍ട്ടന്‍ റൈസര്‍ പരിപാടിയില്‍ കേരള മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.ചന്ദ്രദത്തന്‍, സിഎസ്ഐആര്‍-എന്‍ഇഇആര്‍ഐ നാഗ്പൂര്‍ മുന്‍ ഡയറക്ടര്‍ ഡോ.സുകുമാര്‍ ദെവോട്ട, സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. ടിപിഡി രാജന്‍, സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റും വണ്‍വീക്ക് വണ്‍ ലാബ് കര്‍ട്ടന്‍ റൈസര്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ. കെ.എന്‍ നാരായണന്‍ ഉണ്ണി എന്നിവര്‍ പങ്കെടുത്തു. വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ ടീസര്‍ വീഡിയോയും ഔദ്യോഗിക ബ്രോഷറും ചടങ്ങില്‍ പ്രകാശനം ചെയ്തു.

ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ചുള്ള സാങ്കേതിക സെഷനില്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ചീഫ് സയന്‍റിസ്റ്റ് ഡോ. എം രവി, ഡോ.സുകുമാര്‍ ദെവോട്ട, ബെംഗളൂരു ഭേല്‍ ആര്‍ ആന്‍ഡ് ഡി ജനറല്‍ മാനേജര്‍ ഡോ. സി ഡി മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. 'ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തില്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സിഎസ്ടിഡി ചീഫ് സയന്‍റിസ്റ്റ് ഡോ. പി സുജാതാദേവി, വി.എസ്.എസ്.സി എനര്‍ജി സിസ്റ്റംസ് ഡിവിഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ടി ഡി മേഴ്സി, ബെംഗളൂരു ഷെല്‍ ടെക്നോളജി സെന്‍റര്‍ നോവല്‍ മെറ്റീരിയല്‍സ് ആര്‍ ആന്‍ഡ് ഡി ജനറല്‍ മാനേജര്‍ ഡോ. ഹയാസിന്ത് മേരി ബാസ്റ്റ്യന്‍, തിരുവനന്തപുരം.എസ്സിടിഐഎംഎസ് ബയോമെറ്റീരിയല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി വകുപ്പ് മേധാവി ഡോ.ആര്‍.എസ്.ജയശ്രീ എന്നിവര്‍ സംസാരിച്ചു. വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ അവസാന ദിവസമായ 18 ന് രാവിലെ 9 മുതല്‍ 4 വരെ പൊതുജനങ്ങള്‍ക്ക് കാമ്പസ് സന്ദര്‍ശിക്കാം.


പ്രത്യേക ലേഖകൻ 

Author
Citizen Journalist

Fazna

No description...

You May Also Like