കുരങ്ങനെ കൊണ്ട് ടാറ്റൂ ചെയ്യിച്ച ഇൻഫ്ലുവൻസർക്ക് , സോഷ്യൽ മീഡിയയുടെ വൻ വിമർശനം

ആഫ്രിക്ക, വെനസ്വല: വെനസ്വലയിൽ ഇൻഫ്ലുവൻസർ കുരങ്ങനെ കൊണ്ട് ടാറ്റു ചെയ്യിപ്പിച്ച്  സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് ഏറെ വിമർശനങ്ങൾ ഉയർത്തിയത്. അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ ഇൻഫ്ലുവൻസർ ഒരു സ്റ്റുഡിയോയിൽ കുരങ്ങനുമായി ഇരിക്കുന്നത് കാണാം. അതിൽ ഇയാൾ കുരങ്ങനെ കൊണ്ട് ടാറ്റൂ പെൻ പിടിപ്പിക്കാൻ ശ്രമിക്കുന്നതും കുരങ്ങനതിന് തയ്യാറാവാത്തതും ഒക്കെ കാണാം.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പലതിന്റെയും പേരിൽ വിമർശനം കേൾക്കേണ്ടി വരാറുണ്ട്. അതുപോലെ വെനസ്വേലയിൽ നിന്നുമുള്ള ഒരു ഇൻഫ്ലുവൻസർ വലിയ തരത്തിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. കുരങ്ങനെ കൊണ്ട് ടാറ്റൂ ചെയ്യിച്ചതിന്റെ പേരിലാണ് യുവാവിനെ ആളുകൾ വിമർശിക്കുന്നത്. അയാൾ പറയുന്നത് ലോകത്തിൽ ആദ്യമായി ഒരു കുരങ്ങൻ ടാറ്റൂ ചെയ്ത് തരുന്ന ആൾ താനായിരിക്കും എന്നാണ്. മാത്രമല്ല, കുരങ്ങിനെ ടാറ്റൂ ആർട്ട് പരിശീലിപ്പിക്കാനുള്ള തന്റെ പദ്ധതിയെ കുറിച്ചും ഇയാൾ വിശദീകരിച്ചു. ഇതോടെ വലിയ തരത്തിലുള്ള വിമർശനമാണ് ഇയാൾക്ക് നേരിടേണ്ടി വന്നത്. 

ഫങ്കി മാറ്റസ് എന്ന ഇൻഫ്ലുവൻസറാണ് കുരങ്ങന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. മെക്സികോയുടെ മധ്യത്തിൽ മക്‌ഡൊണാൾഡിന് മുന്നിലാണ് താൻ നിൽക്കുന്നത്. കുരങ്ങനുമായി ഒരു വാൻ വരുന്നതും കാത്തിരിക്കുകയാണ്. ശേഷം ആ കുരങ്ങനെ എങ്ങനെയാണ് ടാറ്റൂ ചെയ്യേണ്ടത് എന്ന് പഠിപ്പിക്കും. പീന്നിട്, തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്യിപ്പിക്കും എന്നാണ് ഇയാൾ പറയുന്നത്. അതിന്റെ ഭാഗമായി കുരങ്ങനെയും, ട്രെയിനി യെയും യുവാവ് ഉപയോഗിക്കുന്നു. കുരങ്ങനെ കൊണ്ട് ടാറ്റൂ ചെയ്യിക്കുകയാണ് തന്റെ പദ്ധതി എന്ന് യുവാവ് കുരങ്ങന്റെ പരിശീലകനോട് വീഡിയോ യിൽ പറയുന്നു. കുരങ്ങന് അത് സാധിക്കുമോ എന്ന് അറിയില്ല എന്ന് കുരങ്ങി ന്റെ പരിശീലകൻ പറയുന്നുണ്ട്. 'നിങ്ങൾ പറയുന്നത് ഈ കുരങ്ങൻ നിങ്ങൾക്ക് ടാറ്റൂ ചെയ്ത് തരണം എന്നാണോ? യഥാത്ഥത്തിൽ ഈ കുരങ്ങന് നിങ്ങൾക്ക് ടാറ്റൂ ചെയ്ത് തരാൻ കഴിയും എന്ന് തോന്നുന്നില്ല. ഞാനൊരു വാ​ഗ്ദാനവും നിങ്ങൾക്ക് തരില്ല' എന്നാണ് ഇയാൾ പറയുന്നത്. എന്നാൽ, വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മൃ​ഗ സ്നേഹികളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയർന്നു വന്നത്. ഇത് തികച്ചും മൃ​ഗങ്ങളെ ചൂഷണം ചെയ്യുന്ന പ്രവൃത്തിയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിച്ചത്.


 പ്രത്യേക ലേഖിക.


Author
Citizen Journalist

Goutham Krishna

No description...

You May Also Like