കാലിക്കറ്റ് സര്‍വകലാശാലാ ഇ. എം. എം. ആര്‍. സിക്ക് എന്‍. സി. ഇ. ആര്‍. ടി. പുരസ്‌കാരം.
- Posted on March 28, 2023
- News
- By Goutham Krishna
- 241 Views

തേഞ്ഞിപ്പലം : കുട്ടികളുടെ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് ഉള്ളടക്ക നിര്‍മാണത്തിനായി എന്‍.സി.ഇ.ആര്‍.ടി. അഖിലേന്ത്യാ തലത്തില്‍ നടത്തിയ മത്സരത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സിക്ക് അവാര്‍ഡ്. മികച്ച ഗ്രാഫിക്സ്, ആനിമേഷന്‍ വിഭാഗത്തിലാണ് പുരസ്‌കാരം. ഗ്രാഫിക്സും ആനിമേഷനും എങ്ങനെ ഇ-ഉള്ളടക്ക നിര്‍മാണത്തിന് ഉപകാരപ്പെടുത്താം എന്ന് അധ്യാപകരെ പഠിപ്പിക്കുന്നതാണ് വീഡിയോ. ഇതിനായി ഗ്രാഫിക്സ്, ആനിമേഷന്‍ എന്നിവ തയ്യാറാക്കിയത് ഇ.എം.എം.ആര്‍.സിയിലെ ഗ്രാഫിക് ഡിസൈനറായ കെ.ആര്‍. അനീഷാണ്. ഡയറക്ടര്‍ ദാമോദര്‍ പ്രസാദാണ് പ്രൊഡ്യൂസര്‍. ന്യൂഡല്‍ഹിയിലെ എന്‍.സി.ഇ.ആര്‍.ടി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അനീഷ് അവാര്‍ഡ് ഏറ്റുവാങ്ങി. വീഡിയോ എഡിറ്റര്‍ പി.സി. സാജിദും ഛായാഗ്രാഹകന്‍ ബാനിഷുമാണ്. അധ്യാപകനായ ഷഫീഖാണ് മുഖ്യ അവതാരകന്‍.
സ്വന്തം ലേഖകൻ.