വിജയ തീരത്ത് വീണ്ടും ബ്ലാസ്റ്റേഴ്സ്

പതിവ് ബ്ലാസ്‌റ്റേഴ്സ് കളിയുടെ ചൂടും ചൂരും ഇരു പകുതികളിലും കാണാനായില്ല

കേരള ബ്ലാസ്റ്റേഴ്സ്  ഈസ്റ്റ്‌ ബംഗാൾ മത്സരത്തിന്റെ ആദ്യപകുതിയുടെ ആദ്യ പത്ത് മിനിറ്റ് ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. എന്നാൽ പിന്നിടുള്ള 20 മിനിറ്റിൽ അധികം കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിന്റെ ഹാഫിലായാലായിരുന്നു കളി നടന്നിരുന്നത്. ഇത്തരത്തിൽ നിരന്തരമുള്ള ഗോൾ ശ്രമങ്ങൾക്കിടയിൽ ഇരു ടീമുകളും പരുക്കൻ സ്വഭാവമുള്ള കളിയും പുറത്ത് എടുത്തു. ഇത്തരത്തിൽ മൈതാന മദ്ധ്യത്തിൽ നിന്നും ദിമി നടത്തിയ ഒരു മുന്നേറ്റം, ഒടുവിൽ വലത് മൂലയിൽ നിന്നും ലൂണ ഈസ്റ്റ് ബംഗാൾ പെനാൽറ്റി ബോക്സ് ലേക്ക് നൽകിയ  ലൂണ  നൽകിയ മനോഹരമായ ക്രോസ്, കേരള ബ്ലാസ്റ്റേഴ്സിന്റെ ജപ്പാൻ വിദേശ താരം ഡെസുകി സകായി ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ ഗില്ലിനെ  പരാജയപ്പെടുത്തി നിറയൊ ഴിക്കുകയായിരുന്നു.

അങ്ങനെ ടൂർണമെന്റിൽ ആദ്യമായി ബ്ലാസ്റ്റേഴ്സ് ജപ്പാൻ താരം ഗോൾ നേടുകയായിരുന്നു. ആദ്യ പകുതിയുടെ മുപ്പത്തി ഒന്നാം മിനിറ്റിൽ, ഈസ്റ്റ് ബംഗാൾ തങ്ങളുടെ എല്ലാ ആക്രമണങ്ങളും ക്യാപ്റ്റൻ ക്ലിന്റൺ ഡിസിൽവയെയും ഇന്ത്യൻ താരം മഹേഷ് സിങിനേയും സിവേരിയേയും കേന്ദ്രീകരിച്ചായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഈസ്റ്റ് ബംഗാൾ ആക്രമണങ്ങളുടെ പരമ്പര തന്നെ തീർക്കുകയായിരുന്നു.

എന്നാൽ ഒന്നും തന്നെ ഫലം കണ്ടില്ല. ബ്ലാസ്റ്റേഴ്സ് ആഫ്രിക്കൻ താരം ഹോപ്പിപപ്ര നിരവധി അവസരങ്ങൾ ഉണ്ടാക്കിയിട്ടും ഒന്നും തന്നെ ഫലത്തിൽ എത്തിക്കാനായില്ല. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് പ്രതിരോധത്തിൽ  പ്രീതം കോട്ടാലും ഹോമി പ്രാമിനും നല്ല പണിയെടുക്കേണ്ടി വന്നു.

പതിവ് ബ്ലാസ്‌റ്റേഴ്സ് കളിയുടെ ചൂടും ചൂരും ഇരു പകുതികളിലും കാണാനായില്ല. സച്ചിൻ സുരേഷ്  റഫറി ഒത്ത് കളിച്ചിട്ട് പോലും, 2 തവണ ക്ലിന്റൻ ഡിസിൽവ എടുത്ത പെനാൽറ്റി കിക്ക് തടയുകയായിരുന്നു. രണ്ടാം ഗോൾ കളിയുടെ എൺപത്തിയേഴാം മിനിറ്റിൽ ഡൈമന്റ കോസിന്റെ വകയായിരുന്നു. ഈസ്റ്റ് ബംഗാൾ ഉണ്ടാക്കിയ ഓഫ് സെഡ് കുരുക്കിൽ നിന്നായിരുന്നു ഗോൾ  ഡൈമന്റ ക്രോസ്  നേടിയത്.

രണ്ടാം പകുതിയാൽ മലയാളി താരം രാഹുൽ ഇറങ്ങിയെങ്കിലും പറയത്തക്ക മൂന്നേറ്റമൊന്നും ഉണ്ടായില്ല.  ഈസ്റ്റ് ബംഗാളിന്റെ, ഇന്ത്യൻ താരം മഹേഷ് സിങ് വേണ്ടത്ര രീതിയാൽ ഉണർന്നു കളിച്ചില്ല. രണ്ടാമത് ബ്ലാസ്റ്റേഴ്സ് നേടിയ ഗോൾ, സന്ദീപ് സിങ്ങ്  നൽകിയ പാസിൽ നിന്നും ആയിരുന്നു. ഒടുവിൽ കളി തീരാൻ ഏതാനും സെക്കന്റുകൾ ബാക്കി നിൽക്കുമ്പോൾ, അമ്പയർ വിധിച്ച പെനാൽറ്റിയാൽ ഒടുവിൽ ഈസ്റ്റ് ബാംഗാൾ കോച്ച് ക്ലിന്റൺസിൽവ കേരള ഗോൾകീപ്പർ സച്ചിൻ സുരേഷിനെ കീഴ്പ്പെടുത്തുകയായിരുന്നു.

എങ്കിലും , ഗോൾ നില 2 - 1 ന് ബ്ലാസ്റ്റേഴ്സ് വിജയിച്ചു.

പോയിന്റ് നിലയിൽ ഒന്നാമതും.

- എസ്.വി. അയ്യപ്പദാസ്

Author
No Image
Journalist

Dency Dominic

No description...

You May Also Like