'മഞ്ഞുമ്മൽ ബോയ്സി'ന് മുൻപേ എത്തേണ്ടിയിരുന്ന 'കൊടൈ'
- Posted on February 22, 2024
- Cinemanews
- By Dency Dominic
- 531 Views
ഇതേ സിനിമ സ്വപ്നം കണ്ട മറ്റൊരു വ്യക്തി കൂടിയുണ്ട്, സംവിധായകൻ ജയകൃഷ്ണൻ
സിനിമ ഭാഗ്യ നിർഭാഗ്യങ്ങളുടെ ഒരു കടങ്കഥ കൂടിയാണ് എന്ന് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ് തിയറ്ററുകളിലേക്ക് എത്തുകയാണ്. വൻ പ്രതീക്ഷയോടെയാണ് എല്ലാവരും ഈ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നത്. എന്നാൽ ഇതേ സിനിമ സ്വപ്നം കണ്ട മറ്റൊരു വ്യക്തി കൂടിയുണ്ട്, സംവിധായകൻ ജയകൃഷ്ണൻ. ആന മയിൽ ഒട്ടകം എന്ന തന്റെ ആദ്യ സിനിമയ്ക്ക് ശേഷം ജയകൃഷ്ണൻ സ്വപ്നം കണ്ട സിനിമയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കഥ. തിരക്കഥ മുഴുവൻ പൂർത്തിയാക്കി 'കൊടൈ' എന്ന് പേരിട്ടിരുന്ന ഈ സിനിമയെക്കുറിച്ച് മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങളിൽ വാർത്ത വരികയും ഉണ്ടായി. പിന്നീടെന്താണ് കൊടൈയ്ക്ക് സംഭവിച്ചത്? സംവിധായകൻ ജയകൃഷ്ണൻ, നഷ്ടമായ തന്റെ സിനിമാ കഥയെ കുറിച്ച് എഴുത്തുകാരി രമ്യ വിഷ്ണുവുമായി നടത്തിയ സൗഹൃദ സംഭാഷണത്തിൽ നിന്ന്...