വിസാ തട്ടിപ്പ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍.

വിസാ തട്ടിപ്പ്, റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരകള്‍ക്ക് പരാതി നല്‍കാന്‍ 24 മണിക്കൂര്‍ ഹെല്‍പ് ലൈനും, ഇമെയില്‍ സംവിധാനവും നിലവില്‍ വന്നു. മനുഷ്യക്കടത്ത് തടയാന്‍ എല്ലാ ജില്ലകളിലും ആന്‍റി ഹ്യൂമന്‍ ട്രാഫിക് യൂണിറ്റും രൂപീകരിച്ചു.

വിസാ തട്ടിപ്പ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍.

വിസാ തട്ടിപ്പ്, റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരകള്‍ക്ക് പരാതി നല്‍കാന്‍ 24 മണിക്കൂര്‍ ഹെല്‍പ് ലൈനും, ഇമെയില്‍ സംവിധാനവും നിലവില്‍ വന്നു. മനുഷ്യക്കടത്ത് തടയാന്‍ എല്ലാ ജില്ലകളിലും ആന്‍റി ഹ്യൂമന്‍ ട്രാഫിക് യൂണിറ്റും രൂപീകരിച്ചു.

കേരളാ പൊലീസ്, നോര്‍ക്ക, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് എന്നിവ സംയുക്തമായാണ് ഓപ്പറേഷന്‍ ശുഭയാത്ര നടപ്പാക്കുന്നത്. വിവിധ രാജ്യങ്ങളില്‍ മലയാളികള്‍ തൊഴില്‍ തട്ടിപ്പിന് ഇരയാകുന്ന സാഹചര്യത്തില്‍ ഓപ്പറേഷന്‍ ശുഭയാത്ര എന്ന പദ്ധതി ആരംഭിക്കുമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ദുബൈയിലെ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആറിയിച്ചിരുന്നു.

അനധികൃത റിക്രൂട്ട്‌മെന്‍റുകള്‍, വിസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച്‌ പ്രവാസി മലയാളികള്‍ക്ക് 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്ബറില്‍ പരാതി നല്‍കാം. spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും വിവരം അറിയിക്കാം.

തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്തി നോര്‍ക്ക റൂട്ട്സ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പൊലീസ് എന്നിവരുടെ സംയുക്ത യോഗം വിളിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഓപ്പറേഷന്‍ ശുഭയാത്ര നടപ്പിലാക്കാന്‍ തീരുമാനിച്ചത്. തൊഴില്‍ തട്ടിപ്പ് ഇരകളെ നാട്ടിലെത്തിക്കാന്‍ വിദേശത്തെ എംബസികളും, കോണ്‍സുലേറ്റും, നോര്‍ക്കയും നിലവില്‍ നല്‍കുന്ന സഹായത്തിന് പുറമെയാണിത്.

സോഷ്യല്‍ മീഡിയ വഴിയുള്ള റിക്രൂട്ട്മെന്‍റ് തട്ടിപ്പ് തടയാന്‍ പൊലീസ് സൈബര്‍ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തുമെന്ന് നോര്‍ക്ക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി സ്റ്റേറ്റ് സെല്ലും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എല്ലാ പൊലീസ് ജില്ലകളിലും ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂണിറ്റുകളും രൂപീകരിച്ചു.

ഈ വര്‍ഷം മുതല്‍ ഓണത്തിനു പുറമേ ക്രിസ്മസ്, റംസാന്‍ സ്പെഷല്‍ ഭക്ഷ്യക്കിറ്റുകള്‍

Author
Citizen Journalist

Goutham prakash

No description...

You May Also Like