ഈ വര്‍ഷം മുതല്‍ ഓണത്തിനു പുറമേ ക്രിസ്മസ്, റംസാന്‍ സ്പെഷല്‍ ഭക്ഷ്യക്കിറ്റുകള്‍

 ഈ വര്‍ഷം മുതല്‍ ഓണത്തിനു പുറമേ ക്രിസ്മസ്, റംസാന്‍ ഉത്സവങ്ങളോടനുബന്ധിച്ചും സ്പെഷല്‍ ഭക്ഷ്യക്കിറ്റുകള്‍ വില്‍പന നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

: ഈ വര്‍ഷം മുതല്‍ ഓണത്തിനു പുറമേ ക്രിസ്മസ്, റംസാന്‍ ഉത്സവങ്ങളോടനുബന്ധിച്ചും സ്പെഷല്‍ ഭക്ഷ്യക്കിറ്റുകള്‍ വില്‍പന നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് 1000 രൂപയുടെ സ്പെഷല്‍ കിറ്റുകളുടെ വില്‍പന. ഓരോ 50 കിറ്റുകള്‍ക്കും നറുക്കെടുപ്പിലൂടെ ഒരു സമ്മാനവും ഉണ്ടാകുമെന്നു മന്ത്രി അറിയിച്ചു.

കിറ്റിലുള്ള അവശ്യസാധനങ്ങള്‍ക്കു പുറമേ ഉപഭോക്താവിന് വേണ്ട ഇനങ്ങള്‍ കൂടി തെരഞ്ഞെടുക്കാം. പത്തില്‍ കൂടുതല്‍ കിറ്റ് ഓര്‍ഡര്‍ നല്‍കിയാല്‍ സ്ഥലത്ത് എത്തിച്ചും നല്‍കും. സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഓര്‍ഡര്‍ ശേഖരിക്കും. ടാര്‍ഗറ്റില്‍ കൂടുതല്‍ വില്‍പന നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റുകളിലെ ജീവിനക്കാര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതടക്കം പരി​ഗണനയിലുണ്ട്.

സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശനം ലഭിക്കണം എങ്കില്‍ മലയാളം അറിഞ്ഞിരിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍.

Author
Citizen Journalist

Goutham prakash

No description...

You May Also Like