ഗവർണറും സർക്കാരും തമ്മിലുള്ള സംഘർഷത്തിന് നേരിയ വ്യത്യാസം.

തിരുവനന്തപുരം : ഗവർണർ സർക്കാർ സംഘർഷത്തിന് നേരിയ വ്യത്യാസം ഉണ്ടെങ്കിലും തർക്കങ്ങൾക്ക് പര്യവസാനം വന്നതായി സർക്കാരോ, രാജ് ഭവൻ കേന്ദ്രങ്ങളോ അവകാശപ്പെടുന്നില്ല. എന്നാൽ  അതി സംഘർഷാ വസ്ഥയിൽ നിന്ന്    ചെറിയ ഒരു അയവ് വന്നതായി ഇരു കേന്ദ്രങ്ങളും കരുതുന്നു. വിവാദ ബില്ലുകൾ ഒഴികെയുള്ളവ ഗവർണർ ഒപ്പിട്ടത് സുഭ സൂചകമായി സർക്കാർ സിപിഎം കേന്ദ്രങ്ങൾ കരുതുന്നു. തർക്കങ്ങൾ ഒന്നുമില്ലാത്ത ബില്ലുകൾ ആണ് ഇവയിലേറെയും. എങ്കിലും ഇതുവരെ അവയിൽ പോലും ഒപ്പിടാതെ വൈമുഖ്യം കാണിച്ച് നിൽക്കുകയായിരുന്നു ഗവർണർആരിഫ് മുഹമ്മദ് ഖാൻ. നയ പ്രഖ്യാപനത്തിനായി ഗവർണറെ നിയമ സഭയിലേക്ക്  വരവേൽക്കാൻ സർക്കാർ തയ്യാറായതിനു തൊട്ടു പിന്നാലെയാണ് ഈ ബില്ലുകൾ അദ്ദേഹം അംഗീകരിച്ചത്.


Author
Citizen Journalist

Goutham Krishna

No description...

You May Also Like