മനം കവരും സൂര്യകാന്തി പൂക്കളുമായി കബനി നദീതീരങ്ങൾ
- Posted on July 27, 2024
- News
- By Arpana S Prasad
- 452 Views
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിലെ കബനി തീരങ്ങളോട് ചേർന്നുള്ള കൊളവള്ളി ചേമ്പനാൽ ജെയിംസാണ് മനോഹരമായ സൂര്യകാന്തി പാട ങ്ങളിലൂടെ നിറക്കൂട്ടുകൾ ഒരുക്കിയിരിക്കുന്നത്
കൊച്ചി: മനസ്സിനും, കണ്ണിനും കുളിർമ തരുന്ന നയന മനോഹര കാഴ്ചകൾ നൽകുന്ന സൂര്യകാന്തി പൂപ്പാടങ്ങൾ കാണുന്നതിനായി കർണാടക സംസ്ഥാനത്തെ ഗുണ്ടൽ പേട്ട്ലേക്ക് നാം ഇനി പോകേണ്ടതില്ല, അത്തരം കാഴ്ചകൾ ഇന്ന് വയനാട് ജില്ലയിൽ തന്നെ ഒരുക്കിയിരിക്കുന്നു .
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിലെ കബനി തീരങ്ങളോട് ചേർന്നുള്ള കൊളവള്ളി ചേമ്പനാൽ ജെയിംസാണ് മനോഹരമായ സൂര്യകാന്തി പാട ങ്ങളിലൂടെ നിറക്കൂട്ടുകൾ ഒരുക്കിയിരിക്കുന്നത്.
ജെയിംസിന്റെ കൃഷിയിടത്തിൽ ഒരുക്കിയിരിക്കുന്ന സൂര്യകാന്തി പാടങ്ങളിലേക്ക് വയനാട്ടിൽ നിന്നും, അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള സഞ്ചാരികളുടെ തിരക്കാണിപ്പോൾ പൂക്കളുടെ മനോഹാരിത കാണുന്നതിനായി .
ജെയിംസ് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് സൂര്യകാന്തി വിത്തും കൃഷി ചെയ്യാനുള്ള നിർദ്ദേശങ്ങളുംസ്വീ ക രിച്ചിരിക്കുന്നത്.
രണ്ടര മാസമായി കൃഷിയിടത്തിൽ സൂര്യകാന്തി വിത്തുകൾ ജെയിംസ് കൃഷിയിറക്കിയിട്ട്. വേനലിൽ ജലസേചന സൗകര്യം ഉപയോഗപ്പെടുത്തി വിത്തുകൾ മുളപ്പിച്ച് പരിപാലിച്ചാണ് തൈകൾ വളർത്തികൊണ്ടുവന്നത്.
ഒരു മാസത്തോളം സൂര്യകാന്തി പൂക്കൾ നിൽക്കുമെന്നാണ് ജെയിംസ് അഭിപ്രായപ്പെടുന്നത്.
വയനാടിന്റെ ഭൂ പ്രകൃതിയും കാലാവസ്ഥയും അപേക്ഷിച്ച് കർണാടകയിലെ ഗുണ്ടിൽപേട്ടയിൽ വളരുന്നതിനെക്കാൾ പൊക്കം കൂടിയ സൂര്യ കാന്തി ചെടികളാണ് കൊളവള്ളിയിലെ ജെയിംസിന്റെ തോട്ടത്തിലുള്ളത്.
അടുത്തവർഷം സൂര്യകാന്തി കൃഷികൾ ചെയ്യുന്നത് ഗുണ്ട ൽപേട്ട് ലെ പൂക്കൾ വിൽപ്പന നടത്തണമെന്നും, ഈ വിത്തുകൾ ശേഖരിച്ച് ഉപയോഗപ്രദമാക്കണം എന്നുമാണ് ജെയിംസിന്റെ ആഗ്രഹം.
കാലവർഷ തകൃതിയായി പെയ്യുമ്പോഴും ജെയിംസിന്റെ നയനമ മനോഹരമായ സൂര്യകാന്തി പൂ പാട ങ്ങളിലേക്ക് സഞ്ചാരികൾ നിരവധിയാണ് എത്തിച്ചേരുന്നത്.
പ്രത്യേക ലേഖിക
