വൃത്തി കോൺക്ലേവ്: തിരുവനന്തപുരത്ത്
- Posted on April 02, 2025
- News
- By Goutham prakash
- 163 Views
ഹരിത ചട്ടങ്ങൾ പാലിച്ച് ശുചിത്വം പരമ പ്രധാനമായി കാണേണ്ട
നവ സാമൂഹ്യ പശ്ചാത്തലമൊരുക്കാൻ
,,വൃത്തി കോൺക്ലേവിൽ,
ദേശീയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ പങ്കെടുക്കും.
ഏപ്രിൽ ഒൻപതിന് തിരുവനന്തപുരം കനകക്കുന്നിൽ ആരംഭിക്കുന്ന വൃത്തി-2025 ദേശീയ കോൺക്ലേവിലെ കോൺഫറൻസുകളും സെമിനാറുകളും വർക്ക്ഷോപ്പുകളും ഏപ്രിൽ 10 മുതൽ 12 വരെ നടക്കും.
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെപ്പറ്റിയും വിശദമായ ചർച്ചകൾക്കും പരിഹാരാന്വേഷണങ്ങൾക്കും വഴിയൊരുക്കുക എന്നതാണ് സെഷനുകളുടെ ലക്ഷ്യം. ഏഴു മേഖലകളിലായി അറുപത് സെഷനുകളിലാഇ ഇരുനൂറോളം വിദഗ്ദ്ധരാണ് അഞ്ചുദിവസത്തെ പരിപാടിയിൽ ആശയങ്ങൾ പങ്കുവയ്ക്കുക. ദ്രവ മാലിന്യ സംസ്‌കരണം, ഖര മാലിന്യ സംസ്‌കരണം, കാലാവസ്ഥാവ്യതിയാനം, ചാക്രിക സമ്പദ് വ്യവസ്ഥ, നയവും നിയമങ്ങളും, മാധ്യമങ്ങൾ, ആശയവിനിമയവും ബോധവൽക്കരണവും എന്നീ മേഖലകളാക്കി തിരിച്ചാണ് തിയതികളിലായി ചർച്ചകൾ സംഘടിപ്പിക്കുന്നത്.
കേന്ദ്ര സർക്കാരിനു കീഴിലുള്ള അമൃത് മിഷൻ, സ്വച്ഛ് ഭാരത് മിഷൻ ദേശീയതലത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാരേതര സ്ഥാപനങ്ങൾ, ഐഐടി പോലുള്ള അക്കാദമിക സ്ഥാപനങ്ങൾ, സാങ്കേതിക വിദ്യകൾ വികസിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങൾ, മാലിന്യസംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾ വിവിധ സെഷനുകളിൽ പങ്കെടുക്കും. ശുചിത്വമിഷൻ, കേരള ഖര മാലിന്യ സംസ്‌കരണ പദ്ധതി, കില, കുടുംബശ്രീ തുടങ്ങിയവരാണ് ഓരോ സെഷനുകളും സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുക. ഹരിതകേരളം മിഷൻ, ക്ലീൻ കേരള കമ്പനി, ഇംപാക്ട് കേരള, മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതി, സ്മാർട്ട് സിറ്റി തിരുവനന്തപുരം, ഐകെഎം, മലിനീകരണ നിയന്ത്രണ ബോർഡ്, വകുപ്പുകൾ എന്നിവയുടെ പ്രതിനിധികളും വിവിധ സെഷനുകളിൽ പങ്കെടുക്കും.
സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം കോൺക്ലേവിൽ പങ്കെടുക്കും. ഇവർക്ക് പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള നിർദ്ദേശം സർക്കാർതലത്തിൽ നൽകിയിട്ടുണ്ട്. കോൺക്ലേവിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളും സാധ്യമായ ആശയങ്ങളും പരിപാടികളും ഓരോ തദ്ദേശസ്ഥാപനത്തിലും നടപ്പാക്കുന്നതിന് താഴേത്തലത്തിൽ പ്രോൽസാഹനം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. ദേശീയതലത്തിലുള്ള മികച്ച പരിപാടികൾനിന്ന് കേരളത്തിലെ ഗ്രാമങ്ങളിൽ സ്വീകരിക്കാനാകുന്നവ കോൺക്ലേവ് വിശദമായി പരിശോധിക്കും.
