ഏത് പ്രശ്നങ്ങളിലും സർക്കാർ ഭിന്നശേഷിക്കാർക്കൊപ്പമുണ്ട്; മന്ത്രി ഡോ. ആർ. ബിന്ദു
- Posted on May 20, 2025
- News
- By Goutham prakash
- 198 Views
സി.ഡി. സുനീഷ്*
സാമൂഹ്യ നീതി വകുപ്പിന്റെ മുദ്രാവാക്യം 'തനിച്ചല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ' എന്നത് ഉറപ്പിച്ചുകൊണ്ട് ഭിന്നശേഷിക്കാരുടെ ഏത് പ്രശ്നത്തിലും സർക്കാർ ഒപ്പമുണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.
കേരള സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തൃശൂരിൽ നടക്കുന്ന "എന്റെ കേരളം" പരിപാടിയിൽ തൃശൂർ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാരായ ഗുണഭോക്താക്കൾക്ക് സഹായ ഉപകരണങ്ങളുടെ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള സർക്കാറിന്റെ നേതൃത്വത്തിൽ സാമൂഹ്യനീതി വകുപ്പും ഭിന്നശേഷി ക്ഷേമ കോർപ്പർപ്പറേഷനും മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു. കാഴ്ച പരിമിതിയുള്ളവർക്കായി വോയ്സ് എൻഹാൻസ്ഡ് സ്മാർട്ട് ഫോണുകൾ നൽകുന്ന 'കാഴ്ച പദ്ധതി', കേൾവി പരിമിതിയുള്ളവർക്കായി ശ്രവണ സഹായികൾ നൽകുന്ന 'ശ്രവൺ പദ്ധതി', ചലന പരിമിതി നേരിടുന്നവർക്കുള്ള മുച്ചക്ര വാഹനം, ഇലക്ട്രിക്ക് വീൽചെയർ എന്നിവ നൽകുന്ന 'ശുഭയാത്ര പദ്ധതി', ഭിന്നശേഷിക്കാർക്കായുള്ള വിവിധ സ്വയം തൊഴിൽ വായ്പകൾ തുടങ്ങിയവയെക്കുറിച്ച് മന്ത്രി പരാമർശിച്ചു.
ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന നിപ്മർ, തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നിഷ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്) എന്നിവ രാജ്യശ്രദ്ധ ആകർഷിക്കുന്ന സ്ഥാപനങ്ങളാണെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു. ആധുനിക പരിശീലനങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ സാമൂഹിക പുനരധിവാസം സാധ്യമാക്കുന്നതിൽ ഇത്തരം സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും നടപ്പാക്കിയ സംവരണം, പ്രചോദനം സ്കിൽ ട്രെയിനിങ് പദ്ധതി, ഭിന്നശേഷിക്കാരുടെ തൊഴിൽ സാധ്യത വിപുലീകരണം, എന്നിവയെക്കുറിച്ചും മന്ത്രി സംസാരിച്ചു. എല്ലാ ജില്ലകളിലും പ്രാഥമിക തിരിച്ചറിയലും പ്രാഥമിക ഇടപെടലുകളും നടത്താൻ കഴിയുന്ന കേന്ദ്രങ്ങൾ സജ്ജമായിരിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനം ഭിന്നശേഷി സൗഹൃദമാകുന്നതിന്റെ ഭാഗമായി 'ബാരിയർ ഫ്രീ കേരള പദ്ധതിയുടെ' പ്രവർത്തനങ്ങൾ നടന്നു വരുന്നതായും ഏറ്റവും ഗുണമേന്മയുള്ള സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കേൾവി പരിമിതിയുള്ള ഭിന്നശേഷികാർക്ക് 33 ഹിയറിങ് എയ്ഡുകളുടെ വിതരണവും തീവ്ര ഭിന്നശേഷിയുള്ള പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 20,000 രൂപ സ്ഥിര നിക്ഷേപം നൽകുന്ന ഹസ്തദാനം പദ്ധതിയുടെ ഭാഗമായ ആനുകൂല്യ വിതരണവും ലോക്കോമോട്ടർ ഡിസേബിലിറ്റിയുള്ള രണ്ട് പേർക്ക് സ്റ്റാറ്റിക് സൈക്കിൾ വിതരണവും ഉൾപ്പടെ ജില്ലയിൽ ആറ് ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങളുടെ ആനുകൂല്യ വിതരണവും നടത്തി.
ചടങ്ങിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ.എം.വി. ജയഡാളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിപ്‌മർ എസ്‌സിക്യൂട്ടീവ് ഡയ*ട്രസ്റ്റ് റിസർച്ച് പാർക്കും മാർ ബസേലിയോസ് കോളേജും സംയുക്ത സംരംഭത്തിന്: സംസ്ഥാനത്തെ ആദ്യ ട്രസ്റ് സാറ്റലൈറ്റ് സെന്ററിന് തിരുവനന്തപുരത്ത് തുടക്കം*
തിരുവനന്തപുരം: വ്യവസായവും അക്കാദമിക രംഗവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രാദേശികമായ നൂതന സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും ലക്ഷ്യമിട്ട് ട്രസ്റ്റ് റിസർച്ച് പാർക്കും മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയും ധാരണപത്രം ഒപ്പുവച്ചു.
എം ബി സി ഇ ടി ക്യാമ്പസിൽ സംസ്ഥാനത്തെ ആദ്യ ട്രസ്റ്റ് സാറ്റലൈറ്റ് സെൻറർനാണ് ഇതോടെ തുടക്കമാകുന്നത്.
ട്രസ്റ്റ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് റിസർച്ച് പാർക്ക് സിഇഒ ഡോ. രാജശ്രീ എം എസും എംബിസിഇടി പ്രിൻസിപ്പാൾ ഡോക്ടർ എസ് വിശ്വനാഥ റാവുവും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഈ സഹകരണം നൂതന ആശയങ്ങൾക്കും ഗവേഷണങ്ങൾക്കും പുതിയൊരു വഴിത്തിരിവാകും.
നൂതനമായ സഹകരണങ്ങൾക്ക് സാറ്റലൈറ്റ് സെന്റർ പ്രധാന പങ്കുവഹിക്കുമെന്നും പ്രാദേശികമായ സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും തദ്ദേശീയമായി ഒരു കേന്ദ്രമായി ഇതു മാറുമെന്നും സാറ്റെലൈറ് സെന്ററിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു കൊണ്ട് ഡോ. എം എസ് രാജശ്രീ പറഞ്ഞു.
ചടങ്ങിൽ ട്രസ്റ്റ് ചെയർമാനും എം.ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ പ്രൊഫ. (ഡോ.) സാബു തോമസ് അധ്യക്ഷത വഹിച്ചു. പഠന-വ്യാവസായിക അന്തരം കുറയ്ക്കുന്നതിനും സംരംഭകത്വത്തിനും വിജ്ഞാന കൈമാറ്റത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കാൻ അക്കാദമിക് സ്ഥാപനങ്ങളിൽ സാറ്റലൈറ്റ് സെൻററുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ വിഷയങ്ങളിലെ ഗവേഷണങ്ങൾക്കും വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള നൂതന സംരംഭങ്ങൾക്കും പുതിയൊരു വഴിത്തിരിവാകും ഈ സഹകരണമെന്നു ഡോ. എസ് വിശ്വനാഥ റാവു അഭിപ്രായപ്പെട്ടു.
