കലയുടെ മുത്തശ്ശന് പ്രണാമം...

വാർധക്യസഹജമായ രോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകിട്ട് ആറുമണിക്ക് അന്തരിച്ചു.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കോവിഡ് നെഗറ്റീവ് ആണെന്ന്   അറിഞ്ഞതിനെത്തുടർന്ന് വീട്ടിലോട്ട്  പോയിരുന്നു.

വാർധക്യസഹജമായ രോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹം പയ്യന്നൂർ സഹകരണആശുപത്രിയിൽ വൈകിട്ട് ആറുമണിക്ക് അന്തരിച്ചു.

1996-ൽ പുറത്തു വന്ന ദേശാടനം ആയിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആദ്യ ചലച്ചിത്രം.

ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കല്യാണരാമനിലെ വേഷമാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയത്.പിന്നീട് സൂപ്പർതാരമായ രജനീകാന്തിനെ ചന്ദ്രമുഖി ലും അദ്ദേഹം വേഷമിട്ടു.

1922-ൽ ഒക്ടോബർ 25-ന്  കണ്ണൂർ ജില്ലയിലെ പയ്യന്നൂര് കോറം പുല്ലേരി വാദ്ധ്യാർ ഇല്ലത്ത് നാരായണ വാധ്യാരുടെ യും,ദേവകി അന്തർജനത്തിനും മകനായിട്ടാണ് അദ്ദേഹം ജനിച്ചത്.പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ ആ ണ് അദ്ദേഹം വിദ്യാഭ്യാസം ചെയ്തത്.

 ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ : അന്തരിച്ച ലീല അന്തർജനം. മക്കൾ: ദേവി, ദേവദാസ്,  യമുന, കുഞ്ഞികൃഷ്ണൻ.

 ചലച്ചിത്ര രംഗത്തെ ഈ മുത്തശ്ശനെ  കേരള ജനതയ്ക്ക് ഒരിക്കലും മറക്കാൻ ആവുകയില്ല.മലയാള സിനിമയുടെ നിത്യഹരിതനായ  മുത്തശ്ശന്  ആദരാഞ്ജലികൾ.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like