ഗ്രാമപഞ്ചായത്ത് മെമ്പറെ ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം. യു.ഡി.എഫ്.
- Posted on December 05, 2022
- News
- By Goutham Krishna
- 218 Views

അരപ്പറ്റ: അകാരണമായി മൂപ്പയിനാട് ഗ്രാമപഞ്ചായത്ത് മെമ്പർ സിറ്റി അഷ്കർ അലിയെ ആക്രമിച്ച, എസ്.എഫ്.ഐ, ഡി.വൈ.എഫ്ഐ ഗുണ്ടകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണത്തിൻറെ മറവിൽ പോലീസിനെ ഉപയോഗിച്ച് അക്രമികളെ രക്ഷപ്പെടുത്താനാണ് നീക്കമെങ്കിൽ ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനത്തേക്ക് യുഡിഎഫ് മാർച്ച് നടത്തും .അക്രമം നടന്ന തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാകാൻ സാധ്യത ഉണ്ടായിട്ടും പോലീസ് തികഞ്ഞ പക്ഷപാതിത്വം കാണിക്കുകയാണ്. പൊലീസിന്റെ ഈ നീതിഷേധത്തിനെതിരെ ജനാധിപത്യ ക്ഷികളെല്ലാം പ്രതിഷേധിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.അരപ്പറ്റയിൽ നടന്ന പ്രതിഷേധ പരിപാടി ജില്ലാ ലീഗ് സെക്രട്ടറി യാഹ്യാഖാൻ തലക്കൽ ഉദ്ഘാടനം ചെയ്തു. പി.എം.എ.കരീം അധ്യക്ഷത വഹിച്ചു.കണ്ടത്തിൽ ജോസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ ജഷീർ പള്ളിവയൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.കെ. റഫീഖ്,കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വി.എൻ ശശീന്ദ്രൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ ഉണ്ണികൃഷ്ണൻ ,യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സിറ്റി ഉനൈസ്, ജനറൽ സെക്രട്ടറി സി ശിഹാബ്, സി ജാഫർ റിയാസ് പാറോൽ, ടി ഷംസുദ്ദീൻ , പി.ടി ജോർജ്, ജിനേഷ് തുടങ്ങിയവർ നേതൃത്വം നൽകി.