കാര്‍ഷിക യന്ത്രങ്ങളില്‍ പരിശീലനം

  • Posted on February 01, 2023
  • News
  • By Fazna
  • 108 Views

തിരുവനന്തപുരം: കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്‍ ജില്ലയില്‍ നിന്നും തെരെഞ്ഞെടുത്ത ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ പാസ്സായവര്‍ക്ക് പരിശീലനം നല്‍കുന്നു. ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്/ ഡീസല്‍ മെക്കാനിക്/ മെക്കാനിക്കല്‍ സര്‍വ്വീസിംഗ് ആന്റ് അഗ്രോ മെഷിനറി/ ഫാം പവര്‍ എഞ്ചിനീയറിംഗ്/ ട്രാക്ടര്‍ മെക്കാനിക് എന്നീ ട്രേഡില്‍ കോഴ്‌സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. കാര്‍ഷിക യന്ത്ര പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയില്‍ 20 ദിവസത്തെ പരിശീലനം ലഭിക്കും. 2023 മാര്‍ച്ച് 6 മുതല്‍ 25 വരെയാണ് പരിശീലനം. പ്രായപരിധി 18-35 വയസ്സ്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് വൈകീട്ട് 5 നകം കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ spokksasc1@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും 8281200673 എന്ന നമ്പറില്‍ വാട്ട്‌സാപ്പിലൂടെ അല്ലെങ്കില്‍ ഇ-മെയില്‍ വഴി ആവശ്യപ്പെട്ടാല്‍ ലഭിക്കും.

Author
Citizen Journalist

Fazna

No description...

You May Also Like