കുഫോസിൽ ഉഷ്ണമേഖല തണ്ണീർത്തട ഏകാരോഗ്യ നിരീക്ഷണം ഇൻഡോ -യൂറോപ്യൻ വർക്ക്ഷോപ്പ് തുടങ്ങി.


ഉഷ്ണമേഖലാ തണ്ണീർത്തടങ്ങളുടെ ഏകാരോഗ്യ നിരീക്ഷണം എന്ന വിഷയത്തിൽ  ഇൻഡോ-യൂറോപ്യൻ പരിശീലന പരിപാടി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ഇന്ന് തുടങ്ങി. ഡിസംബർ 8 മുതൽ 13 വരെ നീളുന്നതാണ് പരിശീലന പരിപാടി. 3 രാജ്യങ്ങളിൽ നിന്നും 12 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമായി 35 പേർ ഏകാരോഗ്യ ആശയത്തിന്റെ വിവിധ വശങ്ങൾ, തണ്ണീർത്തട സംരക്ഷണ-നിയന്ത്രണത്തിൽ അതിന്റെ പ്രായോഗികത എന്നിവയിൽ പരിശീലനം നേടും.  കുഫോസ്, ഹസ്സെൽറ്റ് സർവകലാശാല, വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WII), കെ.എസ്.സി.എസ്.ടി.ഇ. – സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (CWRDM) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ബെൽജിയം, നെതർലാൻഡ്സ്, ചെക്ക് റിപ്പബ്ലിക്ക്, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വെട്‌ലാൻഡ്‌ , വൺ-ഹെൽത്ത് വിദഗ്ധർ സാങ്കേതിക സെഷനുകൾ നയിക്കും. കെ.എസ്.സി.എസ്.ടി.ഇ. – സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (CWRDM) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ്‌ സാമുവൽ പരിപാടി ഉദ്ഘാടനം ചെയ്തു.  വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. ജെ എ ജോൺസൺ മുഖ്യാഥിതി ആയി. കുഫോസ് വൈസ് ചാൻസലർ ഡോ എ ബിജുകുമാർ അധ്യക്ഷത വഹിച്ചു. മനുഷ്യാരോഗ്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ രോഗകാരികളിലേക്ക് ചർച്ചകൾ ചുരുങ്ങി പോകരുതെന്നും ആവസാവ്യവസ്ഥയുടെ ആരോഗ്യത്തിന് അതിൽ സുപ്രധാന പങ്കുണ്ടെന്നും ഡോ എ ബിജുകുമാർ  പറഞ്ഞു.  ഡോ കെ ദിനേശ്, ഡോ രാജീവ്‌ രാഘവൻ, ഡോ മാർട്ടിൻ വാൻഹോവ്, ഡോ കെ രഞ്ജീത് എന്നിവരും പങ്കെടുത്തു. 

Author
Citizen Journalist

Goutham prakash

No description...

You May Also Like