ഷൂമാക്കർ ഇനി ഉണരില്ല

പക്ഷെ ഷൂമാക്കറുടെ ജീവിതത്തിലെ ട്വിസ്റ്റ് കാത്തിരുന്നത്, അപകടവും മരണവുമുള്ള വളഞ്ഞും പുളഞ്ഞുമുള്ള ട്രാക്കിലായിരുന്നില്ല

ഷൂമാക്കറിനെ അങ്ങനെയൊന്നും ആരാധകർക്ക് ട്രാക്കിൽ കണ്ണ് നിറച്ചൊന്ന് കാണാൻ കഴിഞ്ഞിട്ടില്ല. മത്സരത്തിനൊടുവിൽ, ഷാംപെയ്ൻ ബോട്ടിൽ നുരഞ്ഞ് പതയുന്ന നേരം, വിജയകിരീടം കയ്യിലേന്തി, ഒരു ചെറുപുഞ്ചിരിയോടെ നിൽക്കുന്ന ആ ജർമൻക്കാരനെ കാണാം. അതാണ് മൈക്കൽ ഷൂമാക്കർ. വേഗതയെ കീഴടക്കിയ കാർ റേസിങ്ങിലെ രാജാവ്.

വീണ്ടും ആകാശത്തിലേയ്ക്ക് ഇരും കയ്യുയർത്തി വിജയം ആഘോഷിക്കുന്ന ഷൂമാക്കറിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ്  അവസാനിക്കുകയാണ്. ഷൂമാക്കർ ഇനി ഉണരില്ല. ഫോർമുല 1 ഇതിഹാസം മൈക്കൽ ഷൂമാക്കർ അബോധാവസ്ഥയിലായിട്ട് പത്ത് വർഷങ്ങൾ തികയുകയാണ്. താരത്തിന്റെ സഹോദരനാണ് ആരാധകരെ നിരാശയിലാക്കിയ വാർത്ത പുറത്ത് വിട്ടത്.

സച്ചിനടക്കം, നിരവധി താരങ്ങളുണ്ട് അദ്ദേഹത്തിന്റെ ലിസ്റ്റിൽ. 306 റേസുകൾ, 7 ലോകകപ്പ് കിരീടങ്ങൾ, 91 ഗ്രാൻഡ്പ്രിക്‌സ് വിജയങ്ങൾ, 22 ഹാട്രിക് തുടങ്ങി ആരെയും മോഹിപ്പിക്കുന്നതായിരുന്നു ആ വിജയഗാഥ. ഒരൊറ്റ നിമിഷം മതി, ജീവിതം മാറി മാറിയാൻ. പക്ഷെ ഷൂമാക്കറുടെ ജീവിതത്തിലെ ട്വിസ്റ്റ് കാത്തിരുന്നത്, അപകടവും മരണവുമുള്ള വളഞ്ഞും പുളഞ്ഞുമുള്ള ട്രാക്കിലായിരുന്നില്ല. 2013 ഡിസംബർ 29 ന് മെറിബെലിൽ മകനൊപ്പം സ്കീയിങ് നടത്തുന്നതിനിടെ തലയിടിച്ചാണ് അദ്ദേഹം കോമയിലായത്. മരണത്തോട് പോരാടി തിരിച്ച് വന്നെങ്കിലും, അദ്ദേഹത്തെ കുറിച്ച് പുറം ലോകത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ല. ചിരിക്കുന്ന, വിജയത്തിൽ ആറാടി നിൽക്കുന്ന, ചീറിപായുന്ന ഷൂമാക്കറിന്റെ മാത്രമേ ലോകം ഇന്നും ഓർക്കുന്നുള്ളു.

Author
No Image
Journalist

Dency Dominic

No description...

You May Also Like