ഇരുമ്പൻ പുളി വൈൻ
- Posted on June 01, 2021
- Timepass
- By Deepa Shaji Pulpally
- 1261 Views
ഏഷ്യയിലെ ഏറ്റവും ചൂടുള്ള പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഉഷ്ണമേഖലാ വൃക്ഷമാണ് ഇരുമ്പൻപുളി.
അച്ചാർ, സ്ക്വാഷ്, വൈൻ, നിരവധി വിഭവങ്ങൾ ഇവ കൊണ്ട് ഉണ്ടാക്കുന്നു. ഇരുമ്പൻപുളിയുടെ തടികളിലാണ് കായ്കൾ നിറയെ കുലകുലയായി ഉണ്ടാകുന്നത്.
പാകമായ കായകൾ പറിച്ചെടുത്ത് ഉണങ്ങി സൂക്ഷിക്കാം. ഇരുമ്പൻപുളി, ഓർക്കാപ്പുളി, പിലിമ്പി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി (ചിലുമ്പിയ്ക്ക), കാച്ചിപ്പുളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.
ഇരുമ്പൻപുളി കൊണ്ടുള്ള വൈൻ രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാൻ വളരെ നല്ലതാണ്. ഇരുമ്പൻപുളി കൊണ്ട് എങ്ങനെ വൈൻ ഉണ്ടാക്കാം എന്ന് നോക്കാം.