കൊവിഡ് കാലത്ത് പി.പി. കിറ്റ് വാങ്ങലിൽ ക്രമകേടെന്ന് സി.എ.ജി, ഇല്ലെന്ന് മുൻ ആരോഗ്യ മന്ത്രി, അഴിമതിയെന്ന് പ്രതിപക്ഷം.
- Posted on January 22, 2025
- News
- By Goutham prakash
- 154 Views
കൊവിഡ് കാലത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്. 10.23 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സര്‍ക്കാരിന് ഇതിലൂടെ ഉണ്ടായെന്നും പൊതുവിപണിയെക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടെന്ന സി.എ.ജി. കണ്ടെത്തലിന് പിന്നാലെ പ്രതികരിച്ച് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഈ വിഷയത്തില്‍ നേരത്തെ മറുപടി പറഞ്ഞതാണെന്നും കിറ്റിന് ക്ഷാമമുണ്ടായിരുന്നപ്പോള്‍ കുറച്ച് കിറ്റുകള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങേണ്ടിവന്നു എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സി.ഡി. സുനീഷ്.
