വിത്തുത്സവത്തിന് നാളെ മാനന്തവാടിയിൽ തുടക്കമാകും.
- Posted on January 20, 2025
- News
- By Goutham prakash
- 166 Views
വാണിജ്യ നീതിക്കു വേണ്ടിയുള്ള കേരളീയ കർഷക കൂട്ടായ്മയായ ഫെയർ ട്രേഡ് അലയൻസ് കേരളയുടെ പതിനൊന്നാമത് വിത്തുത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി 22 മുതൽ 27 വരെ മാനന്തവാടി വള്ളിയൂർക്കാവിലാണ് വിത്തുത്സവം നടക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാടൻ വിത്തുകളുടെയും നടീൽ വസ്തുക്കളുടെയും വളർത്തു ജീവികളുടെയും കാഴ്ചയും കൈമാറ്റവും കലാസന്ധ്യകളുമാണ് വിത്തുത്സവത്തിൽ ഉണ്ടാവുക. 22 - ന് ഉച്ച കഴിഞ് മൂന്ന് മണിക്ക് വിത്ത് ഘോഷയാത്രയോടെയാണ് പരി പാടികൾ ആരംഭിക്കുക. വൈകുന്നേരം അഞ്ച് മണിക്ക് വള്ളിയൂർക്കാവ് മൈതാനിയിൽ ഓർഗാനിക് ഫാമിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ സ്ഥാപക ഡയറക്ടർ ക്ലോഡ് അൽവാരസ് ഉദ്ഘാടനം നിർവ്വഹിക്കും. ജൈവകർഷകനും സിനിമാ നടനുമായ പ്രകാശ് രാജ് മുഖ്യാതിഥിയായിരിക്കും.
ദിവസവും വിവിധ വിഷയങ്ങളിൽ സെമിനാർ,ചർച്ച, സമ്മേളനങ്ങൾ, കലാപരിപാടികൾ എന്നിവ ഉണ്ടാകും. 24 - ന് വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഭാവിയുടെ വിത്തുകൾ എന്ന ചർച്ചയിൽ നടി പദ്മ പ്രിയ പങ്കെടുക്കും. 27-ന് രാവിലെ 11 മണിക്ക് സമാപന യോഗത്തിൽ കർഷകരെ ആദരിക്കും.
വാർത്താ സമ്മേളനത്തിൽ
ചെയർ പേഴ്സൺ സണ്ണി ജോസഫ്, ജനറൽ കൺവീനർ സെലിൻ മാനുവൽ, കോഡിനേറ്റർ തോമസ് കളപ്പുര, സി.ഇ.ഒ. അനുരാധ എന്നിവർ സംബന്ധിച്ചു
സ്വന്തം ലേഖകൻ.
