പതാക ഉയർന്നു.. പടവ് ഉണർന്നു... സംസ്ഥാന ക്ഷീരസംഗമത്തിന് തുടക്കമായി

തൃശൂർ: തൃശ്ശൂർ മണ്ണുത്തി വെറ്റിനറി ക്യാമ്പസിൽ ആറ് ദിവസം നീളുന്ന സംസ്ഥാന ക്ഷീരസംഗമം " പടവ് 2023 " ന് പതാകയുയർന്നു.  മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാമ്പസിൽ വെച്ച് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ സാന്നിദ്ധ്യത്തിൽ റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ പതാക ഉയർത്തിയതോടെ കേരളത്തിലെ ഏറ്റവും വലിയ ക്ഷീരസംഗമത്തിന് തുടക്കമായി. ചടങ്ങിൽ തൃശ്ശൂർ എം.എൽ.എ പി .ബാലചന്ദ്രൻ,  തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ , കൗൺസിലർ രേഷ്മ ഹെമേജ് , മിൽമ ചെയർമാൻ കെ എസ് മണി, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ,  കേരള വെറ്ററിനറി  സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ആർ ശശീന്ദ്രനാഥ്, എറണാകുളം മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ചെയർമാൻ എം.ടി ജയൻ എന്നിവർ പങ്കെടുത്തു. പടവ് 2023 "  ഫെബ്രുവരി 13 ന് രാവിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

"ഫെബ്രുവരി 13 ന് രാവിലെ 8.30 ന്  നടക്കുന്ന സാംസ്ക്കാരിക ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് മന്ത്രിമാരായ ജെ.ചിഞ്ചുറാണിയും അഡ്വ.കെ രാജനും ചേർന്ന് നിർവ്വഹിക്കും. തുടർന്ന് രാവിലെ പത്തു മണിയ്ക്ക് ആരംഭിക്കുന്ന  ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ക്ഷീരസംഗമം ഉദ്ഘാടനം, സംസ്ഥാന ക്ഷീരസഹകാരി അവാർഡ് വിതരണം, ഡിജിറ്റൽ ഇന്ത്യ അവാർഡ്  ലഭിച്ച ക്ഷീരവികസന വകുപ്പ് ഐ.ടി വിഭാഗത്തിനുള്ള ആദരവ് എന്നിവയും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മുഖ്യമന്ത്രി നിർവ്വഹിക്കും. മികച്ച ക്ഷീരസംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ അവാർഡ് വിതരണം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും മലബാർ മേഖലാ ക്ഷീരസഹകാരി അവാർഡ് വിതരണം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും എറണാകുളം മേഖലാ ക്ഷീര സഹകാരി അവാർഡ് വിതരണം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും തിരുവനന്തപുരം മേഖലാ ക്ഷീരസഹകാരി അവാർഡ് വിതരണം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയും നിർവ്വഹിക്കും. മാധ്യമ അവാർഡ് വിതരണം തൃശൂർ മേയർ എം. കെ വർഗീസ്, ജില്ലാ തലത്തിലുള്ള ക്ഷീരസഹകാരി അവാർഡ് വിതരണം എം പിമാർ എം. എൽ. എ മാർ, ജനപ്രതിനിധികൾ എന്നിവർ പുരസ്‌ക്കാര ജേതാക്കൾക്ക് കൈമാറും. കേരള ഡയറി എക്സ്പോ, മാധ്യമ ശിൽപശാല, ക്ഷീര കർഷക അദാലത്ത്, കർഷക സെമിനാർ, സഹകാരികൾക്കും ക്ഷീരസംഘം ജീവനക്കാർക്കുമുള്ള ശിൽപ്പശാല, വനിതാ സംരംഭകത്വ ശിൽപശാല, ദേശീയ ഡെയറി സെമിനാ‍ർ, നാടൻ പശുക്കളുടെ പ്രദർശനം, കലാസന്ധ്യകൾ, സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ക്ഷീരസംഗമത്തോടനുബന്ധിച്ച് നടക്കും. സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ്, മിൽമ, കേരള ഫീഡ്സ്, കെ.എൽ.ഡി.ബോ‍ർഡ്, വെറ്ററിനറി സർവ്വകലാശാല, ക്ഷീരസംഗങ്ങൾ, ക്ഷീരകർഷക ക്ഷേമനിധി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്ഷീരസംഗമം നടക്കുന്നത്. സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, അഡ്വ.കെ.രാജൻ, കെ.എൻ ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി, 

ജി.ആർ അനിൽ, വി.എൻ വാസവൻ, പി.രാജീവ്, എം.ബി രാജേഷ്, പി.പ്രസാദ്, ആർ.ബിന്ദു, കെ.രാധാകൃഷ്ണൻ, നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി ചിറ്റയം ഗോപകുമാ‍ർ, മേയർ എം.കെ വർഗീസ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം.പി മാർ, എം.എൽ.എ മാർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങി സാമൂഹിക സാംസ്ക്കാരിക, ഔദ്യോഗിക രംഗത്തെ നിരവധി പ്രമുഖർ സംസ്ഥാന ക്ഷീരസംഗമത്തന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കും.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like