എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാമെന്ന് ഡിജിപിയുടെ ശുപാര്‍ശ.
- Posted on April 15, 2025
 - News
 - By Goutham prakash
 - 147 Views
 
                                                    എഡിജിപിയും ഇന്റലിജന്‍സ് മേധാവിയുമായ പി.വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്ന് ഡിജിപിയുടെ ശുപാര്‍ശ. ഗുരുതരമായ ക്രിമിനല്‍ കുറ്റത്തില്‍ തെറ്റായ മൊഴി നല്‍കിയെന്നും തെറ്റായ മൊഴി ഒപ്പിട്ടും നല്‍കിയെന്നും ഇത് ക്രിമിനല്‍ കുറ്റമാണെന്നും ഡിജിപി വ്യക്തമാക്കി. സ്വര്‍ണക്കടത്തില്‍ പി വിജയന് ബന്ധമുണ്ടെന്ന് എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു അജിത് കുമാര്‍ ഡിജിപിക്ക് നല്‍കിയ മൊഴി. എന്നാല്‍ സുജിത് ദാസ് ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം പി.വിജയനെതിരെ വ്യാജമൊഴി നല്‍കിയതിന് എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്നുള്ള ഡിജിപിയുടെ ശുപാര്‍ശയില്‍ ഇനി തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
