ആശമാർക്ക് വേതനം വർദ്ധിപ്പിച്ച്, പുതുച്ചേരിയും പാലക്കാട് നഗരസഭയും.

ആശമാരുടെ ദേശീയ തലത്തിൽ ചർച്ചയായതിന് പിന്നാലെ വേതനം പുതുക്കി പുതുച്ചേരിയും പാലക്കാട് നഗരസഭയും.

കേരളം ഇനിയും തീരുമാനമെടുത്തിട്ടില്ല.



കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 10,000 രൂപയില്‍ നിന്ന് 18,000 രൂപയായി ഓണറേറിയം ഉയര്‍ത്തുമെന്ന മുഖ്യമന്ത്രി എന്‍ രംഗസ്വാമി പ്രഖ്യാപിച്ചു.  ഇന്നലെ നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെ ആണ് പ്രഖ്യാപനം. സംസ്ഥാനത്തെ 300 ആശ പ്രവര്‍ത്തകര്‍ക്കും ഓണറേറിയം വര്‍ധനയുടെ നേട്ടം ലഭിക്കും.




ആശ വര്‍ക്കര്‍മാര്‍ക്ക് 12000 രൂപ വര്‍ഷം തോറും നല്‍കുമെന്ന് പാലക്കാട് നഗരസഭ. ബജറ്റ് പ്രസംഗത്തിലാണ് നഗരസഭയുടെ പ്രഖ്യാപനം. ഇതിലൂടെ മാസം നഗരസഭയിലെ ഓരോ ആശ വര്‍ക്കര്‍ക്കും ആയിരം രൂപ വീതം അധിക വരുമാനം ലഭിക്കും. ബിജെപിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like