വിത്ത് -വിള വൈവിധ്യ ലോകമൊരുക്കിവയനാട് വിത്തുത്സവത്തിന് തുടക്കമായി.
- Posted on January 31, 2025
- News
- By Goutham prakash
- 210 Views

കല്‍പ്പറ്റ:
നമ്മുടെ നില നില്പിന്റെ പ്രാണനായ വിത്തുകളുടേയും, വിളകളുടേയും ജൈവ വൈവിധ്യം പ്രദർശിപ്പിക്കുകയും കൈമാറ്റപ്പെടുകയും ചെയ്ത് വയനാട് വിത്തുൽസവത്തിന് തുടക്കമായി.
വയനാടിന്റെ കാര്‍ഷിക തനിമയുടെയും കൃഷി സമൃദ്ധിയുടെയും നേര്‍കാഴ്ച ഒരുക്കി
വയനാട് വിത്തുത്സവത്തിന് എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ തുടക്കമായി. പ്രതികൂലമായ കാലാവസ്ഥകളെയും കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിച്ച വിത്തുകളുടെ ജനിതക വൈവിധ്യം വിത്തുത്സവത്തിന്റെ പ്രധാന ആകര്‍ഷണമാണ്. വയനാട് ജില്ലയിലെ എല്ലാ ബ്ലോക്കുകളില്‍ നിന്നും കര്‍ഷകര്‍ വിത്ത്- വിള വൈവിധ്യവുമായി വിത്തുത്സവത്തില്‍ സംബന്ധിക്കുന്നു്. പരിപാടിയോടനുബന്ധിച്ചു വിത്ത് സംരക്ഷണവും കര്‍ഷകരുടെ അവകാശങ്ങളും എന്ന വിഷയത്തില്‍ ദേശീയ സെമിനാര് നടത്തുന്നു്. ഇന്ത്യയിലെ പ്രമുഖരായ വിദഗ്ധന്മാരും ശാസ്ത്രജ്ഞരും സെമിനാറില്‍ പങ്കെടുത്തുകൊ് കര്‍ഷകരോടും, വിദ്യാര്‍കളോടും സംസാരിക്കും.
മന്ത്രി ഒ. ആര്‍ കേളു വിത്തുത്സവം ഔപചാരികമായി ഉല്‍ഘാടനം ചെയ്തു. വിത്തിന്റെ ജനിതകം കൃഷിയിടത്തില്‍ സംരക്ഷിക്കുന്നതിന് വിത്തുത്സവം സഹായിക്കുന്നു് എന്ന് പരിപാടി ഉല്‍ഘാടനം ചെയ്തുകൊ് മന്ത്രി പറഞ്ഞു. വയനാട്ടിലെ തനത് ജനിതക വൈവിധ്യം കൃഷിയിടത്തില്‍ പരിപാലിക്കുന്ന മികച്ച ആദിവാസി കര്‍ഷകര്‍ക്ക് നല്‍കുന്ന കമ്മ്യൂണിറ്റി ജീനോം സേവിയര്‍ അവാര്‍ഡ് തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് മന്ത്രി സമ്മാനിച്ചു. വിത്തുത്സവത്തില്‍ നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജെയിംസ് പി ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തുകയും ജില്ലയിലെ വിത്ത് വിള വൈവിധ്യം സൂക്ഷിക്കുന്ന കൃഷിക്കാരെ ആദരിക്കുകയും ചെയ്തു.
വിത്ത് പുരയുടെ ഉല്‍ഘാടനം ചടങ്ങുകളോടെ പദ്മശ്രീ ചെറുവയല്‍ രാമന്‍ ഉല്‍ഘാടനം ചെയ്തു. വയനാടന്‍ വിത്തുകള്‍ എക്കാലവും നിലനില്‍ക്കേ ഒന്നാണ് എന്ന് വിത്ത് പുര ഉല്‍ഘാടനം ചെയ്തുകൊണ്ട്അദ്ദേഹം അഭിപ്രായപ്പെട്ടു. വയനാട്ടില്‍ നിന്നും ഉള്ള കര്‍ഷകര്‍ക്ക് പുറമെ തമിഴ്‌നാട്, കര്‍ണാടക, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നുള്ള കൃഷിക്കാര്‍ അവരുടെ വിത്ത് വിള വൈവിധ്യവുമായി വിത്തുത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.
വിത്തുത്സവത്തോടു അനുബന്ധിച്ചു വിത്ത് സംരക്ഷണവും കര്‍ഷകരുടെ അവകാശങ്ങളും എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. പ്രൊഫസര്‍ എം എസ് സ്വാമിനാഥന്‍ ജന്മ ശതാബ്ദിയോടനുബന്ധിച്ചു വിത്തിന്മേലുള്ള കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേി പ്രൊഫസര്‍ എം എസ് സ്വാമിനാഥന്‍ നടത്തിയ ശ്രമങ്ങള്‍ സ്മരിച്ചു കൊ്ണ്ട് സ്വാമിനാഥന്‍ സ്മാരക പ്രഭാഷഷണം നടത്തി. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ അനില്‍ കുമാറാണ് പ്രഭാഷണം നടത്തിയത്. സെമിനാറില്‍ സാമൂഹിക ജനിത സംഭരണികള്‍ ഭക്ഷണത്തിനും പോഷകാഹാര സുരക്ഷക്കും എന്ന വിഷയത്തില്‍ പ്രഥമ ദിനം ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. സെമിനാറില്‍ ഡോ റെഗിനെ ആന്‍ഡേഴ്‌സണ്‍ നോര്‍വേ പ്രത്യേക സന്ദേശം നല്‍കി. വിത്ത് സംരക്ഷിക്കേതിന്റെ പ്രാധാന്യവും ജനിതക സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ ഊന്നി പറഞ്ഞു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ ബാലകൃഷ്ണന്‍ പ്രത്യേക പ്രഭാഷണം നടത്തി. വൈവിധ്യത്തിന്റെ കലവറയായ വയനാടിന് ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പ്രയോജന പെടുത്തിയും ജൈവ വൈവിധ്യ സംരക്ഷണ സമിതിയിലൂടെ ജന പങ്കാളിത്തത്തോടെ പ്രവര്‍ത്തികള്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സെമിനാറില്‍ എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ രംഗലക്ഷ്മി നേതൃത്വം വഹിച്ചു. ജനുവരി മുപ്പതിന് ആരംഭിച്ച വയനാട് വിത്തുത്സവത്തില്‍ കലാ സന്ധ്യ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വയനാട് വിത്തുത്സവം ഫെബ്രുവരി ഒന്നിന് സമാപിക്കും.
ജനിതക സംരക്ഷണ അവാര്‍ഡ് പ്രഖ്യാപിച്ചു
വയനാട് ആദിവാസി വികസന പ്രവര്‍ത്തക സമിതി ഏര്‍പ്പെടുത്തിയ സാമൂഹിക ജനിതക സംരക്ഷണ പുരസ്‌കാരം പ്രഖ്യാപിച്ചു. കൃഷിയിലെ ജനിതക വൈവിധ്യം സംരക്ഷിച്ചു പരിപാലിക്കുന്ന ആദിവാസി വിഭാഗത്തില്‍ പെട്ട കൃഷിക്കാര്‍ക്ക് ആണ് അവാര്‍ഡ് നല്‍കുക. വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്ത് ചോളക്കൊല്ലി മുള്ളുകുറുമ കുടുംബത്തിനാണ് ഇത്തവണത്തെ മികച്ച ജനിതക വൈവിധ്യം കൃഷിയിടത്തില്‍ സംരക്ഷിക്കുന്ന കര്‍ഷകനുള്ള അവാര്‍ഡിന് അര്‍ഹനായത്. ഇരുപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വിവിധ തരം നെല്ലിനങ്ങള്‍, വാഴയിനങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവക്ക് പുറമെ നാടന്‍ പശുക്കള്‍, കോഴികള്‍ എന്നിവയും ഇദ്ദേഹം കൃഷിയിടത്തില്‍ സംരക്ഷിച്ചു സൂക്ഷിക്കുന്നു. രണ്ടാം സ്ഥാനത്തിന് രണ്ടു പേരാണ് അര്‍ഹരായത് വെള്ളമുണ്ട പഞ്ചായത്തിലെ പൊള്ളിയോട്ടില്‍ കുറിച്യ തറവാടും അതെ പഞ്ചായത്തിലെ തന്നെ വലക്കോട്ടില്‍ കുറിച്യ തറവാടും ആണ് ഈ നേട്ടത്തിന് അര്‍ഹരായത്. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പട്ടികജാതി പട്ടിക വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. മുഴുവന്‍ രാജ്യത്തിനും മാതൃകയായ പ്രവര്‍ത്തനം ആണ് ആദിവാസി വികസന പ്രവര്‍ത്തക സമിതി ഏറ്റെടുത്തു നടപ്പിലാക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.
സി.ഡി. സുനീഷ്