സംസ്ഥാന നീരുറവ് പദ്ധതി പ്രഖ്യാപനം ഇന്ന്

  • Posted on November 24, 2022
  • News
  • By Fazna
  • 65 Views

 നീരുറവ് പദ്ധതി സംസ്ഥാനതല പ്രഖ്യാപനവും പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ജലാഞ്ജലി നീരുറവ്-സമഗ്ര നീര്‍ത്തട പദ്ധതിരേഖ  പ്രകാശനവും ഇന്ന് (24-11.2022 വ്യാഴാഴ്ച)വൈകുന്നേരം 4.30 ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിക്കും.

പേരാവൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന  ചടങ്ങില്‍  അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ മുഖ്യ പ്രഭാഷണം നടത്തും. തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ അനുകുമാരി ഐ.എ.എസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് പദ്ധതി നടപ്പിലാക്കുന്ന ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളെ കെ.കെ.ശൈലജ ടീച്ചര്‍ എം.എല്‍.എ ആദരിക്കും. കെ. സുധാകരന്‍ എം.പി ബ്രോഷര്‍ പ്രകാശനവും, ഡോ.വി ശിവദാസന്‍ എം.പി ജലബാലോത്സവം സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വ്വഹിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പദ്ധതിരേഖ ഏറ്റുവാങ്ങും. ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ നീരുറവ്- തീം സോങ്ങ് പ്രകാശനം ചെയ്യും. CWRDM എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മനോജ് പി. സാമുവല്‍ നീര്‍ത്തട ഭൂപടങ്ങളുടെ പ്രകാശനം നിര്‍വ്വഹിക്കും. കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്‍ സ്വാഗതവും തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. സുരേന്ദ്രന്‍ നന്ദിയും പറയും.

വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള നീര്‍ത്തടാധിഷ്ഠിത പദ്ധതികളെ സംയോജിപ്പിച്ച് ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ 'നീരുറവ് ' എന്ന പേരില്‍ ഒറ്റ പദ്ധതിയാക്കുകയാണ്.നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളമിഷനും തൊഴിലുറപ്പ് പദ്ധതിയും തദ്ദേശസ്ഥാപനങ്ങളും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.നീര്‍ത്തടാധിഷ്ഠിത വികസനത്തിനുള്ള ജനകീയ കര്‍മ പദ്ധതിയാണ് നീരുറവ് എന്ന് നവകേരളം കര്‍മ പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍ സീമ വ്യക്തമാക്കി.

 സൂക്ഷ്മ നീര്‍ത്തടങ്ങളും വൃഷ്ഠി പ്രദേശങ്ങളും കേന്ദ്രീകരിച്ച് മണ്ണ് ജലസംരക്ഷണം,മൃഗസംരക്ഷണം,ക്ഷീരവികസനം,സാമുഹ്യവനവത്കരണം,കാര്‍ഷിക അനുബന്ധ വ്യവസായ വികസനം,സാമുഹ്യക്ഷേമം തുടങ്ങിയ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും ടി.എന്‍ സീമ അറിയിച്ചു.


Author
Citizen Journalist

Fazna

No description...

You May Also Like