സലാര്‍'. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം അഞ്ഞൂറ് കോടി കളക്ഷന്‍.
- Posted on March 16, 2025
- Cinema
- By Goutham Krishna
- 91 Views

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'സലാര്‍'. റിലീസ് ചെയ്ത് ദിവസങ്ങള്‍ കൊണ്ട് ചിത്രം 500 കോടി കളക്ഷന്‍ നേടിയിരുന്നു. പ്രഭാസിനൊപ്പം പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത് മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയായിരുന്നു. ചിത്രം റീറിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മാര്‍ച്ച് 21 ന് സലാര്‍ റീറിലീസ് ചെയ്യും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു. 24 മണിക്കൂറില്‍ 23,700 ടിക്കറ്റുകള്‍ വിട്ടുപോയതായാണ് കൊയ്‌മോയി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 700 കോടിക്ക് അടുത്താണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂരാണ് സലാറിന്റെ നിര്‍മാണം. ശ്രുതി ഹാസന്‍ നായികയായി എത്തിയ സലാര്‍ ഇന്ത്യയില്‍ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തത്. രവി ബസൂര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് '. ആകെ 2 മണിക്കൂര്‍ 55 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം.