മണ്ണക്കൽ മേൽപ്പാലം യാഥാർത്ഥ്യമാകുന്നു.
- Posted on March 18, 2023
- News
- By Goutham Krishna
- 156 Views
തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപ്പാസിൻ്റെ ഭാഗമായ മണ്ണക്കൽ മേൽപ്പാലത്തിന് കേന്ദ്ര സർക്കാരിൻ്റെ അനുമതി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ്റെ ഇടപെടലിനെ തുടർന്നാണ് മേൽപ്പാലം യാഥാർഥ്യമാകുന്നത്. പാലം നിർമാണത്തിന് 3.37 കോടി രൂപ കേന്ദ്രം അനുവദിച്ചു. ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി ഉണ്ടായ യാത്രാക്ലേശത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി .നിതിൻ ഗഡ്കരിയോട് വി. മുരളീധരൻ അഭ്യർഥിച്ചിരുന്നു. ജനങ്ങൾക്ക് നൽകിയ ഉറപ്പ് യാഥാർഥ്യമാക്കാൻ കഴിഞ്ഞത് വ്യക്തിപരമായും ചാരിതാർഥ്യമേകുന്നുവെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു. ധ്രുതഗതിയിൽ നടപടിയെടുത്ത ഗഡ്കരിക്ക് പ്രത്യേകം നന്ദി പറയുന്നതായും വി മുരളീധരൻ പറഞ്ഞു.
സ്വന്തം ലേഖകൻ .