അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കും അവർ മലയാളം പഠിക്കണം; മുഖ്യമന്ത്രി*

*

 *സി.ഡി. സുനീഷ്* 


അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും അവർക്ക് മലയാളം പഠിക്കാനുള്ള അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും മുഖ്യമന്ത്രിയുമായി സംവദിക്കുന്ന പരസ്പരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  അതിഥി തൊഴിലാളികൾക്ക് മലയാളം പഠിപ്പിക്കുന്നതിന്  പദ്ധതികൾ ആവിഷ്കരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.



 അതിഥി തൊഴിലാളികളുടെ  മക്കൾക്ക് വിദ്യാഭ്യാസവും മലയാളം പഠിക്കാനുള്ള അവസരവും ഒരുക്കുന്നതിന്  വലിയ പരിഗണനയാണ് സർക്കാർ നൽകുന്നത്.  അതിഥി തൊഴിലാളികളുടെ മക്കൾ സ്കൂളിൽ പോകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഓരോ സ്കൂൾ പരിധിയിലും അധ്യാപകരുടെ നേതൃത്വത്തിൽ അതിഥി  തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് കുട്ടികൾ സ്കൂളിൽ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതര സംസ്ഥാന തൊഴിലാളി കളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഈ സർക്കാരിന് നിർബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Author
Citizen Journalist

Goutham prakash

No description...

You May Also Like