റിട്ടയർഡ് അധ്യാപകനും അഭിനേതാവുമായ മാനിക്കൽ ജോസഫ് മാസ്റ്റർ നിര്യാതനായി

മാനന്തവാടി:  എടവക കല്ലോടി സെയ്ന്റ് ജോസഫ്സ് യു.പി. സ്കൂൾ റിട്ട. അധ്യാപകൻ മാനിക്കൽ ജോസഫ് (87) അന്തരിച്ചു. നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത 'പക' സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: വാഴംപ്ലാക്കൽ കുടുംബാംഗം മേരി(റിട്ട. അധ്യാപിക,കല്ലോടി സെയ്ന്റ് ജോസഫ്സ് യു.പി. സ്ക്കൂൾ ). മക്കൾ: ജോണ്‍സണ്‍ (ഓസ്ട്രേലിയ), ജെസി, ജെമ്മ (അധ്യാപിക, ഇഖ്ബാൽ ഹയർസെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട്), ജോയ്സി (സ്റ്റാഫ് നഴ്സ്, വയനാട് ഗവ. മെഡിക്കൽ കോളജ്). മരുമക്കൾ: ഫ്രീഡ (ഓസ്ട്രേലിയ), തോമസ് കാപ്പിൽ (റിട്ട. ജീവനക്കാരൻ, മിൽമ ഡെയറി, കാഞ്ഞങ്ങാട്), ഷിജിൽ കുമാർ(അധ്യാപകൻ, മാനന്തവാടി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, ദ്വാരക), പരേതനായ ജോർജ് മാമ്പള്ളിൽ. സംസ്കാരം നാളെ ( ചൊവ്വാഴ്ച)  രാവിലെ 11-ന് കല്ലോടി സെയ്ന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

പക സിനിമയിലെ  മുത്തച്ഛൻ കഥാപാത്രമായിരുന്നു സിനിമയിലെ പ്രധാന വേഷം. . കല്ലോടി ചിലമ്പൊലി തിയേറ്റേഴ് സിൻ്റെ അമരക്കാരനും നടനും സംവിധായകനുമായിരുന്നു. മാനന്തവാടി സഹകരണ ബാങ്കിന്റെ ഡയറക്ടറും അയിലമൂല ദേശീയവായനശാലയുടെ പ്രസിഡൻ്റുമായിരുന്നു. വായനശാലാ പ്രവർത്തനത്തിൽ അടുത്ത കാലം വരെ സജീവം. കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാവും നല്ല വാഗ്മിയും  ആയിരുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like