താമരശ്ശേരി ചുരത്തിൽ കല്ലും മണ്ണും ഇടിഞ്ഞു വീണു, ഗതാഗതം തടസ്സപ്പെട്ടു
- Posted on August 27, 2025
- News
- By Goutham prakash
- 56 Views

*സി.ഡി. സുനീഷ്*
താമരശ്ശേരി ചുരം വ്യൂ പോയന്റിന് സമീപം റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണ് ഗതാഗത തടസ്സപ്പെട്ടു. വൈകീട്ട് 6:45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഇതുവഴിയുള്ള ഗതാഗതത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങും ഇന്നലെ അറിയിച്ചിരുന്നു. വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ തിരിഞ്ഞു പോവേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ണും കല്ലും മരങ്ങളും പൂർണ്ണമായി നീക്കി, ചുരത്തിലെ പരിശോധനക്ക് ശേഷം മാത്രമേ റോഡ് ഗതാഗത യോഗമാക്കു, കുറ്റ്യാടി - നാടുകാണി ചുരങ്ങൾ തല്ക്കാലം ഉപയോഗിക്കാൻ ആവശ്യപ്പെട്ടിരിക്കയാണ്.