വീടുകൾക്ക് ലോക്കർ സൗകര്യമൊരുക്കി പഞ്ചായത്ത്
- Posted on August 11, 2022
- Local News
- By Goutham prakash
- 292 Views
സംസ്ഥാനത്ത് തുടര്‍ചയായി മഴ പെയ്ത പശ്ചാത്തലത്തില്‍, വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന രണ്ട് പഞ്ചായതുകള്‍ ജനങ്ങള്‍ക്ക് അവരുടെ വിലയേറിയ രേഖകള്‍ സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോകര്‍ സൗകര്യം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു.
സംസ്ഥാനത്ത് തുടര്‍ചയായി മഴ പെയ്ത പശ്ചാത്തലത്തില്‍, വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന രണ്ട് പഞ്ചായതുകള്‍ ജനങ്ങള്‍ക്ക് അവരുടെ വിലയേറിയ രേഖകള്‍ സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോകര്‍ സൗകര്യം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു.
കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായതുകളിലെ ഭൂരിഭാഗം മഴക്കെടുതി പ്രദേശങ്ങളിലും താമസിയാതെ സൗജന്യ ക്യാംപുകള്‍ നടത്തി ജനങ്ങളെ ഈ സൗകര്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും അവരെ ഇതിന്റെ ഭാഗമാക്കുകയും ചെയ്യും.
ക്യാംപുകള്‍ക്ക് മുന്നോടിയായി ഈ പഞ്ചായതുകളിലെ ജനപ്രതിനിധികളുടെ യോഗം ബുധനാഴ്ച സര്‍കാര്‍ സ്‌കൂളില്‍ ചേര്‍ന്നു. ജനങ്ങളുടെ സ്വകാര്യ രേഖകളും സര്‍കാര്‍ രേഖകളും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കാന്‍ സഹായിക്കുന്നതിന് ഡിജിറ്റല്‍ ഇന്‍ഡ്യ പരിപാടിയുടെ ഭാഗമായി കേന്ദ്ര ഐടി മന്ത്രാലയം വിഭാവനം ചെയ്ത സൗകര്യമാണ് ഡിജിറ്റല്‍ ലോകര്‍ എന്ന് പഞ്ചായത് അധികൃതര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ പ്രദേശവാസികള്‍ നേരിട്ട പ്രധാന പ്രശ്‌നങ്ങളിലൊന്ന് വിലപ്പെട്ട സര്‍ടിഫികറ്റുകളും ഔദ്യോഗിക രേഖകളും നഷ്ടപ്പെട്ടതാണെന്ന് പഞ്ചായത് അധികൃതര്‍ പറഞ്ഞു. ഡിജിറ്റല്‍ ലോകര്‍ ഒരു പരിധിവരെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍, പാന്‍ കാര്‍ഡ്, ജനനം, വാഹന രജിസ്‌ട്രേഷന്‍, വിദ്യാഭ്യാസ യോഗ്യത എന്നിവയുമായി ബന്ധപ്പെട്ട സര്‍ടിഫികറ്റുകള്‍ ഉള്‍പ്പെടെയുള്ള ഏത് രേഖകളും ഈ ലോകറുകളില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കാമെന്നും ഇതിന് പ്രത്യേക നിരക്ക് ഈടാക്കില്ലെന്നും അവര്‍ വിശദീകരിച്ചു.
അത്തരം രേഖകള്‍ വെരിഫികേഷന്‍ സമയത്ത് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ തന്നെ സമര്‍പിക്കാം, ഐടി ആക്‌ട് പ്രകാരം ഇത് ഒറിജിനല്‍ സര്‍ടിഫികറ്റുകള്‍ക്ക് തുല്യമായി പരിഗണിക്കും. ഓഗസ്റ്റ് 20-ന് കാരശ്ശേരിയിലും 27-ന് കൊടിയത്തൂരിലും ഡിജിറ്റല്‍ ലോകര്‍ ക്യാംപ് നടത്തുമെന്ന് പഞ്ചായത് അധികൃതര്‍ അറിയിച്ചു.
