രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുമ്പോൾ
- Posted on November 25, 2023
- Sports
- By Dency Dominic
- 303 Views
ദ്രാവിഡിന്റെ അഭാവത്തിൽ, വി.വി.എസ്. ലക്ഷ്മൺ ഇനി ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും എന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്

നീണ്ട 18 വർഷം വരെ കളിക്കാരൻ എന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്ന, ടീമിന് നിരവധി സംഭാവനകൾ നൽകിയ കളിക്കാരനായിരുന്നു രാഹുൽ ദ്രാവിഡ്.
ടെസ്റ്റ് താരമായി തുടങ്ങി എങ്കിലും, പിന്നീട് അദ്ദേഹം ക്രിക്കറ്റിന്റെ സകല ഫോർമാറ്റിലും കളിക്കുന്ന ഒരു താരമായി മാറുകയായിരുന്നു. ബാഗ്ലൂരിൽ ഇന്ത്യൻ ക്രിക്കറ്റ് അക്കാദമിയുടെ നേതൃസ്ഥാനത്ത് നിന്നുമാണ് ദ്രാവിഡ് അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നത്.
ആദ്യമൊന്നും അദ്ദേഹം സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. അന്ന് BCCI യുടെ അദ്ധ്യക്ഷൻ ആയിരുന്ന സൗരവ് ഗാംഗുലിയുടെ സ്നേഹ പുർവ്വം ഉള്ള നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം പരിശീലക സ്ഥാനം ഏറ്റെടുത്തത്. തുടക്കത്തിൽ നിരവധി വിമർശനങ്ങൾ പലയിടത്തും നിന്ന് ഉണ്ടായി എങ്കിലും പിന്നീട് ടീം മൂന്നും ഫോർമാറ്റിലും ഒന്നാമത് എത്തുന്ന ടീം ആയി മാറുകയായിരുന്നു.
ടീം ഇന്ത്യക്ക് ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനം ഈ ലോകകപ്പിൽ നടത്താനായെങ്കിൽ അത് ദ്രാവിഡിന്റെ തന്ത്രങ്ങൾ തന്നെ ആയിരുന്നു. ടീമിന് മികച്ച ഒപ്പണിങ് കൂട്ട് കെട്ട് മുതൽ താഴേക്ക് ഉള്ള സകല പൊസിഷനിലേക്കും മികച്ച കളിക്കാരെ കണ്ടെത്തിയതും, അവർക്ക് വേണ്ട രീതിയിൽ തന്നെ എല്ലാ പിന്തുണ നൽകിയതും അദ്ദേഹമാണ്. ലോകകപ്പ് പോലൊരു ടൂർണ്ണമെന്റിൽ തുടർച്ചയായി 10 കളികൾ തോൽക്കാതെ മുന്നേറുക ഒരു നിസ്സാര കാര്യമല്ല. അദ്ദേഹത്തിന്റെ കാലാവധി ലോകകപ്പ് ക്രിക്കറ്റ് അവസാനത്തിൽ തന്നെ ആയത് യാദൃശ്ചികമായിരിക്കാം .
ഒരു നീണ്ട കാലയളവിലേക്ക് പരിശീലക സ്ഥാനത്ത് തനിക്ക് തുടരാനാകില്ലാ എന്ന് പറഞ്ഞ അദ്ദേഹം, ഇനി തുടർന്ന് IPL ടീമുകളായ രാജസ്ഥാൻ റോയൽസിന്റെയൊ, ഡൽഹി ഡെയർഡെവിൾസിന്റെയൊ പരിശീലക സ്ഥാനത്ത് എത്താൻ സാധ്യത ഉണ്ടെന്നും പറയുന്നുണ്ട്. ഏതായാലും അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്ക് തന്നെ തിരികെ പോകും എന്ന് തന്നെയാണ് BCCI വൃത്തങ്ങൾ പറയുന്നത്.
ദ്രാവിഡിന്റെ അഭാവത്തിൽ, വി.വി.എസ്. ലക്ഷ്മൺ ഇനി ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും എന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു ദിർഘകാല അളവായിരിക്കും BCCI അദ്ദേഹത്തിന് നൽകുക എന്നാണ് അറിയുന്നത്. ഏതായാലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്റെ ബാറ്റൺ ദ്രാവിഡ് തന്റെ തുടർച്ച കാർക്ക് നൽകി പടിയിറങ്ങുന്നത്, വളരെ അഭിമാനത്തോടെയാണ് എന്ന് നമുക്ക് പറയാം.