ശാസ്ത്രകലാജാഥ മലയാളനാടകചരിത്രത്തിലെ സുപ്രധാന ഏട്: സജിത മഠത്തിൽ.



സി.ഡി. സുനീഷ്.


ശാസ്ത്രകലാജാഥയുടെ ചരിത്രഗാഥ' സജിത മഠത്തിൽ പ്രകാശനം ചെയ്തു.


മലയാളനാടകചരിത്രത്തിലെ സുപ്രധാന ഏടാണ് ശാസ്ത്രകലാജാഥകൾ എന്ന് പ്രമുഖ നാടക, സിനിമ, സാംസ്ക്കാരിക പ്രവർത്തക സജിത മഠത്തിൽ പറഞ്ഞു. ജനകീയശാസ്ത്രപ്രചാരണത്തിന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് ആവിഷ്ക്കരിച്ച് ആഗോളമാതൃകയായി മാറിയ ശാസ്ത്രകലാജാഥയുടെ സമഗ്രചരിത്രം അപഗ്രഥിക്കുന്ന  ‘ശാസ്ത്രകലാജാഥയുടെ ചരിത്രഗാഥ’ എന്ന പുസ്തകം

പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.


തെരുവുകളിലെ ആൾക്കൂട്ടത്തോടു ശാസ്ത്രം പറയാൻ രൂപപ്പെടുത്തിയ ശാസ്ത്രകലാജാഥകളിൽ കേരളത്തിൻ്റെ ഒട്ടുമിക്ക തനതു കലാരൂപങ്ങളും സമന്വയിപ്പിക്കപ്പെട്ടു. കലാസാഹിത്യനാടകരംഗങ്ങളിലെ പ്രഗത്ഭമതികളുടെ മികച്ച നിര അതിൽ കണ്ണി ചേർന്നു. ഓരോ സന്ദർഭത്തിൻ്റെയും കാലികപ്രാധാന്യത്തിനനുസരിച്ചു രൂപപ്പെടുത്തിയ കലാജാഥയിനങ്ങളുടെ ആവിഷകാരവും അവതരണവും ഗവേഷണപ്രധാനമായ വിഷയമാണ്. മലയാള നാടകഗവേഷണത്തിനു ലഭിച്ച അമൂല്യമായ റഫറൻസാണ് പുസ്തകമെന്നും സജിത മഠത്തിൽ പറഞ്ഞു.


ശാസ്ത്രകലാജാഥയിൽ അംഗമാകുകയും പിന്നീട് 'ഷീ ആർക്കൈവ്' എന്ന കലാജാഥാനാടകം എഴുതി സംവിധാനം ചെയ്യുകയും ചെയ്ത അനുഭവം അനുസ്മരിച്ച സജിത, തന്നെ നാടകപ്രവർത്തകയാക്കിയതിൽ ശാസ്ത്രകലാജാഥയ്ക്കും തന്നെ രൂപപ്പെടുത്തിയതിൽ പരിഷത്തിനും വലിയ പങ്കാണുള്ളതെന്നു കുട്ടിച്ചേർത്തു.


ശാസ്ത്രകലയുടെ 45 വർഷത്തെ സമ്പന്നമായ ചരിത്രം 450-ഓളം പേജുള്ള പത്ത് അദ്ധ്യായങ്ങളിലൂടെ വിവരിക്കുന്ന പുസ്തകം പരിഷത്താണു പ്രസിദ്ധീകരിച്ചത്. ശാസ്ത്രകലാജാഥയുടെ ആരംഭം മുതൽ കാൽ നൂറ്റാണ്ടിലേറെ കലാകാരനായും നാടകകൃത്തായും ആവിഷ്ക്കാരം മുതലുള്ള എല്ലാ പ്രവർത്തനതലങ്ങളിലും സജീവം പങ്കെടുത്തുവരുന്ന എൻ. വേണുഗോപാലനാണു ഗ്രന്ഥകാരൻ.


കലാജാഥ മുൻ അംഗം രമ ടി. മോഹൻ പുസ്തകം ഏറ്റുവാങ്ങി. പരിഷത്തിന്റെ മുൻ പ്രസിഡന്റ് ആർ. രാധാകൃഷ്ണനും കല-സംസ്ക്കാരം ഉപസമിതി അദ്ധ്യക്ഷൻ ജി. രാജശേഖരനും പുസ്തകം പരിചയപ്പെടുത്തി. അഞ്ചുവർഷത്തെ ഗവേഷണപഠനങ്ങളിലൂടെ പുസ്തകം രചിച്ച എൻ. വേണുഗോപാലൻ രചനയുടെ നാൾവഴികൾ വിവരിച്ചു. ഡോ. ബി. ഇക്ബാൽ ആശംസ നേർന്നു. 


പരിഷത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് ബി. നാഗപ്പൻ അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാസെക്രട്ടറി ജി. ഷിംജി സ്വാഗതവും കല-സംസ്കാരം ഉപസമിതി ജില്ലാ കൺവീനർ സി.വി. രാജീവ് നന്ദിയും പറഞ്ഞു.


ശാസ്ത്രസാഹിത്യപരിഷത്ത് 1980-ൽ ആവിഷ്കരിച്ച ശാസ്ത്രകലാജാഥയ്ക്കു ലഭിച്ച വലിയ സ്വീകാരമാണ് അന്നു ലഭിച്ചത്. ഇത് ഒരു മാസം നീളുന്ന ശാസ്ത്രകലാജാഥ എല്ലാ വർഷവുംസംഘടിപ്പിക്കുന്നതിലേക്കു നയിച്ചു. പിന്നെ പല പ്രസ്ഥാനങ്ങളും ആ ശൈലി ആശയപ്രചാരണത്തിനു സ്വീകരിച്ചു. ഇതെല്ലാം ഗവേഷണാത്മകമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് 'ശാസ്ത്രകലാജാഥയുടെ ചരിത്രഗാഥ

Author
Citizen Journalist

Goutham prakash

No description...

You May Also Like