ബ്രേക്കിങ്ങ് ന്യൂസ്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച മധു വധ കേസ്സിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി.
മണ്ണാർക്കാട് : അട്ടപ്പാടി മധു വധക്കേസ് ഒന്നാംപ്രതി ഹുസൈൻ കുറ്റക്കാരൻ രണ്ടാം പ്രതിയും കുറ്റക്കാരൻ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് മണ്ണാർക്കാട് കോടതി. രണ്ടാംപ്രതി മരക്കാർ കോടതി കേസിൽ വിധി പറയുന്നത് അഞ്ചു വർഷത്തിനുശേഷം. മൂന്നാം പ്രതിയും കുറ്റക്കാരൻ. മൂന്നാം പ്രതി ഷംസുദ്ദീനും കുറ്റക്കാരൻ എന്ന് കോടതി. 304 (2) വകുപ്പ് തെളിഞ്ഞു. രണ്ടുപേർക്കെതിരെ നരഹത്യാ കുറ്റം തെളിഞ്ഞു. സാക്ഷി സംരക്ഷണ നിയമം നടപ്പിലായ കേസ് എന്ന പ്രത്യേകത കൂടി അട്ടപ്പാടി മധു കേസിനുണ്ട്. അഞ്ചാംപ്രതി രാധാകൃഷ്ണൻ കുറ്റക്കാരൻ. SC ST നിയമം തെളിഞ്ഞു. നാല് പ്രതികൾ കുറ്റക്കാർ. 1,2,3,5,6,7 പ്രതികൾ കുറ്റക്കാർ നാലാം പ്രതിയെ മാറ്റി നിർത്തി കോടതി. അഞ്ചു പ്രതികൾക്കെതിരെ നരഹത്യ കുറ്റം തെളിഞ്ഞു. ഏഴാം പ്രതി സിദ്ദിഖ്. വീഡിയോ റെക്കോർഡ് ചെയ്തത് അനീഷ് എന്ന പ്രതി എട്ടാം പ്രതിയും കുറ്റക്കാരൻ. നാലാംപ്രതി അനീഷിനെ മാറ്റി നിർത്തി പിന്നീട് പറയാം എന്ന് കോടതി. എട്ടാംപ്രതി ഉബൈദ്. ഒമ്പതാം പ്രതിയും കുറ്റക്കാരൻ. പത്താംപ്രതിയും കുറ്റക്കാരൻ. എട്ട് പേർക്കെതിരെ നരഹത്യാ കുറ്റം തെളിഞ്ഞു. നാലാം പ്രതിയെയും പതിനൊന്നാം പ്രതിയെയും മാറ്റി പന്ത്രണ്ടാം പ്രതി സജീവ് കുറ്റക്കാരൻ. പതിമൂന്നാം പ്രതിയും കുറ്റക്കാരൻ. പ്രതികൾക്ക് എതിരെ നരഹത്യ കുറ്റം തെളിഞ്ഞു. നാലു 11 പ്രതികളുടെ ശിക്ഷ വിധി പിന്നീട്. അന്യായമായി സംഘം ചേരൽ പരിക്കേൽപ്പിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങൾ തെളിഞ്ഞു. പതിനാലാമത് പ്രതി കുറ്റക്കാരൻ. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും. പ്രതികളും കുറ്റക്കാർ നാല് പതിനൊന്ന് പ്രതികളെ മാത്രം മാറ്റി നിർത്തി. 16 ൽ 14 പ്രതികളും കുറ്റക്കാർ.
ശിക്ഷാ കോടതി നാളെ വിധിക്കും,
രണ്ടുപേരെ കോടതി വെറുതെ വിട്ടു. നാല് പതിനൊന്ന് പ്രതികളെ വെറുതെ വിട്ടു.പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. ഒന്നാം പ്രതിയായ ഹുസൈൻ, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. എല്ലാ പ്രതികൾക്കുമെതിരെ നരഹത്യ കുറ്റം തെളിഞ്ഞുവെന്ന് കോടതി. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയും കോടതി മാറ്റി നിര്‍ത്തി.ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറി. ഇതിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളുണ്ട്. അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തിൽ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നൽകിയവർ വരെ കൂറുമാറി. മജിസ്റ്റീരിയിൽ റിപ്പോർട്ടിന് മേൽ തെളിവ് മൂല്യത്തർക്കം ഉണ്ടായി. ഒടുവിൽ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കി എന്നുള്ള പ്രത്യേകത കൂടി ഈ കേസിനുണ്ട്.
സ്വന്തം ലേഖകൻ.